തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികളിൽനിന്നും പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബർ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിെൻറ മേഖല ഒാഫിസുകളിൽ നൽകണം. വിജ്ഞാപനവും അപേക്ഷാഫോറവും www.bcdd.kerala.gov.inൽ ലഭിക്കും.
വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസനവകുപ്പിെൻറ മേഖല ഒാഫിസുകളുമായി ബന്ധപ്പെടാം.
ഫോൺ: എറണാകുളം മേഖല ഒാഫിസ്: 0484 2429130, കോഴിക്കോട് മേഖല ഒാഫിസ്: 0495 2377786.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.