ന്യൂഡൽഹി: കോവിഡിനുശേഷം ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കേന്ദ്ര സർക്കാർ. പിഎം ഇ വിദ്യ-ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിവിധ മോഡുകളുള്ള പ്രവേശനത്തിനായി പ്രത്യേക പരിപാടി ഉടന്‍ ആരംഭിക്കും.
പദ്ധതിയിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ:
- സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ദിക്ഷ. എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളും (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം).
- 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍ (ഒരു ക്ലാസ്, ഒരു ചാനല്‍).
- റേഡിയോ, കമ്മ്യൂനിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം.
- കാഴ്ച - ശ്രവണ പരിമിതിയുള്ളവർക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.
- മികച്ച 100 സര്‍വകലാശാലകള്‍ക്ക് 2020 മെയ് 30നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം.
- മനോദര്‍പ്പണ്‍ - മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.
- സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി: ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.
- ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.