തിരുവനന്തപുരം: സർവകലാശാലകളിൽ അടുത്ത അധ്യയനവര്‍ഷത്തെ ക്ലാസ് ജൂണിൽതന്നെ ഓണ്‍ലൈനില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ഹാജര്‍, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകള്‍ എന്നിവ പ്രിന്‍സിപ്പല്‍മാര്‍ സൂക്ഷിക്കുകയും സർവകലാശാലകള്‍ പരിശോധിക്കുകയും വേണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായി.
സിലബസിെൻറ ഓരോ ഭാഗങ്ങളുടെയും വിഡിയോ/ഓഡിയോ അതത് അധ്യാപകർ എടുത്ത് കോളജ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. സര്‍വകലാശാലകള്‍ കമ്യൂണിറ്റി റേഡിയോ ചാനലുകൾ ആരംഭിക്കാൻ സാധ്യത പരിശോധിക്കണം. ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കണം. ചോദ്യ ബാങ്ക് സമ്പ്രദായം നടപ്പാക്കണം.
കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സർവകലാശാലകള്‍ ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ഗവേഷണ വിദ്യാർഥികളുടെ ഓപൺ ഡിഫൻസ് വിഡിയോ കോൺഫറൻസിങ് മുഖേനയാക്കും.
കേരള, എം.ജി, കെ.ടി.യു, നുവാല്‍സ്, സംസ്കൃതം, കുസാറ്റ്, മലയാളം, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.