തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികൾ എഴുതുന്നതരം പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ രീതിയിലേക്ക് മാറ്റാൻ ഇൗ വർഷം സാധ്യമാകില്ല. എസ്.എസ്.എൽ.സ ി, ഹയർ സെക്കൻഡറി പരീക്ഷകളാണ് സ്കൂൾതലത്തിൽ പൂർത്തിയാകാനുള്ളത്. ഇവ ഒഴികെ സാധ്യ മായ പരീക്ഷകൾ ഒാൺലൈൻ രീതിയിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി കഴിഞ ്ഞദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
സർവകലാശാല പരീക്ഷകളും മുന്നൊരുക ്കങ്ങളില്ലാതെ ഒാൺലൈൻ രീതിയിലേക്ക് മാറ്റാനാകില്ല. നിലവിൽ പ്രവേശനപരീക്ഷ കമീഷണ ർ നടത്തുന്നവയിൽ താരതമ്യേന അപേക്ഷകർ കുറവുള്ള പരീക്ഷകൾ മാത്രമാണ് ഒാൺലൈൻ രീതിയിൽ നടത്തുന്നത്.
ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി, എൽഎൽ.എം, എം.എസ്സി നഴ്സിങ്, ബി.ഫാം ലാറ്ററൽ എൻട്രി എന്നിവക്കുള്ള എൻട്രൻസ് പരീക്ഷകളാണ് നിലവിൽ പ്രവേശന പരീക്ഷ കമീഷണർ ഒാൺലൈൻ രീതിയിൽ നടത്തുന്നത്. ഇൗ വർഷം മുതൽ എം.ബി.എ പ്രവേശനത്തിനുള്ള കെ.മാറ്റ് പരീക്ഷയും ഒാൺലൈൻ രീതിയിലാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് നടത്തുന്നത്.
കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന എൻജിനീയറിങ് പരീക്ഷ ഇൗ വർഷം മുതൽ ഒാൺലൈൻ രീതിയിലേക്ക് മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ, ഒന്നിലധികം ചോദ്യേപപ്പറുകൾ ഉപയോഗിച്ച് പലദിവസങ്ങളിലായി പരീക്ഷ നടത്തേണ്ടിവരുമെന്നതും ഇവയുടെ മൂല്യനിർണയവും വിവാദം ക്ഷണിച്ചുവരുത്തുമെന്നതും കണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ എൻജിനീയറിങ്ങിന് ഒാൺലൈൻ പരീക്ഷ തൽക്കാലം വേെണ്ടന്ന് വെക്കുകയായിരുന്നു.
ഒ.എം.ആർ രീതിയിൽ ഏപ്രിൽ 20, 21 തീയതികളിൽ നടത്താനിരുന്ന പരീക്ഷക്ക് ഇതിനകം ചോദ്യേപപ്പർ അച്ചടി പൂർത്തിയായി. അതിനാൽ അടിയന്തരമായ എൻജിനീയറിങ് പ്രവേശനപരീക്ഷ ഒാൺലൈൻ രീതിയിലേക്ക് മാറ്റാനാകില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ നിലപാട്. ഒാൺലൈൻ രീതിയിലുള്ള എൽഎൽ.ബി പ്രേവശന പരീക്ഷ നടത്തണമെങ്കിൽ അതിന് മുേമ്പ ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാകണം. ഇൗ വിദ്യാർഥികൾക്ക് കൂടി പഞ്ചവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ എഴുതാൻ അവസരം നൽകണം.
നിലവിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ എൻജിനീയറിങ് കോളജുകളിൽ അഞ്ച് ദിവസം വരെ സമയമെടുത്താണ് എൽഎൽ.ബി പ്രവേശന പരീക്ഷ നടത്തുന്നത്. ഇതിെൻറ പതിന്മടങ്ങ് സൗകര്യമുണ്ടെങ്കിൽ മാത്രമേ എൻജിനീയറിങ് പ്രവേശന പരീക്ഷ ഒാൺലൈൻ രീതിയിൽ നടത്താനുമാകൂ. പരീക്ഷാനടത്തിപ്പ് ഒാൺലൈൻ രീതിയിൽ നടത്തുന്നതിനുള്ള പ്ലാറ്റ്ഫോം സർവകലാശാലകളിലും രൂപപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.