തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവൻ വിദ്യാർഥികൾക്കും ഒാൺലൈൻ പഠന സൗകര്യമൊരുക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടരുന്നതിനിടെ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകളുടെ പുനഃസംേപ്രഷണം തിങ്കളാഴ്ച ആരംഭിച്ചു. കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത ക്ലാസുകൾ അതെ സമയക്രമത്തിലാണ് പുനഃസംപ്രേഷണം. ബുധനാഴ്ചക്കകം മുഴുവൻ വിദ്യാർഥികൾക്കും സൗകര്യം ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി അധ്യാപകർക്ക് നിർദേശം നൽകിയിരുന്നു.
ഒാൺലൈൻ സൗകര്യം ഏർപ്പെടുത്തിയ കുട്ടികളുടെ കണക്ക് ചൊവ്വാഴ്ച സർക്കാർ ഹൈകോടതിയിൽ സമർപ്പിക്കും. മുഴുവൻ വിദ്യാർഥികൾക്കും സൗകര്യമൊരുക്കാതെയുള്ള ഒാൺലൈൻ പഠനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ ട്രയലാണ് നടക്കുന്നതെന്നും ജൂൺ 14ന് ശേഷമായിരിക്കും യഥാർഥ ക്ലാസുകൾ തുടങ്ങുകയെന്നും സർക്കാർ ബോധിപ്പിച്ചു. കേസ് ബുധനാഴ്ച കോടതിയിൽ വരുന്നുണ്ട്.
ഒാൺലൈൻ സൗകര്യമില്ലാതെ വളാഞ്ചേരിയിൽ ദലിത് വിദ്യാർഥിനി ദേവിക ജീവനൊടുക്കിയത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ സൗകര്യമില്ലാത്ത കുട്ടികളുടെ കാര്യത്തിൽ ബദൽ ക്രമീകരണം സംബന്ധിച്ച റിപ്പോർട്ട് നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.