കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല 2023-24 യു.ജി-പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി.
ഓൺലൈനായി www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in വഴി അപേക്ഷ നൽകാം. യു.ജി.സി അംഗീകാരമുള്ള 22 യു.ജി, പി.ജി പ്രോഗ്രാമുകളിലാണ് പ്രവേശനം. അപേക്ഷിക്കാനുള്ള യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധന ഇല്ല.
വിവിധ സർവകലാശാലകളിൽ റെഗുലർ ഡിഗ്രി പഠനം നടത്തുന്നവർക്ക് ഓപൺ സർവകലാശാലയുടെ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൽ അപേക്ഷിക്കാം.
50 വയസ്സ് കഴിഞ്ഞവർക്കും ഡ്യൂവൽ ഡിഗ്രിക്ക് അപേക്ഷിക്കുന്നവർക്കും ടി.സി ആവശ്യമില്ല. വിശദവിവരങ്ങൾക്ക്: 0474-2966841 9188909901,9188909902.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.