അവിവാഹിതരായ എൻജിനീയറിങ് ബിരുദക്കാർക്ക് (പുരുഷന്മാർക്കും സ്ത്രീകൾക്കും) കരസേനയിൽ ടെക്നിക്കൽ ഓഫിസറാകാം. 2022 ഒക്ടോബറിലാരംഭിക്കുന്ന 59ാമത് ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ടെക്-മെൻ, 30ാമത് എസ്.എസ്.സി ടെക് വിമെൻ പരിശീലന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ ആംഡ് ഫോഴ്സിൽ മരണപ്പെട്ടവരുടെ വിധവകൾക്കായി നീക്കിവെച്ചിട്ടുള്ള ഒഴിവുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനം www.joinindianarmy.nic.inൽ.
ആകെ 189 ഒഴിവുകളാണുള്ളത്. എസ്.എസ്.സി ടെക്മെൻ എൻജിനീയറിങ് ഒഴിവുകൾ-സിവിൽ-40, ആർക്കിടെക്ചർ-2, മെക്കാനിക്കൽ-21, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-14, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ ടെക്നോളജി/എം.എസ് സി കമ്പ്യൂട്ടർ സയൻസ്-33, ഐ.ടി-9, ഇ.സി-16, ടെലി കമ്യൂണിക്കേഷൻ-3, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ-1, ഇലക്ട്രോണിക്സ്-2, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ്-1, എയ്റോനോട്ടിക്കൽ/എയ്റോസ്‍പേസ്/ഏവിയോണിക്സ്-5, റിമോട്ട് സെൻസിങ്-1, ഇലക്ട്രാണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ-4, പ്രൊഡക്ഷൻ ഓട്ടോമൊബൈൽ എൻജിനീയറിങ് -3, ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്-2, ബാലിസ്റ്റിക്സ്-1, ബയോ മെഡിക്കൽ എൻജിനീയറിങ് -1, ഫുഡ് ടെക്നോളജി-1, അഗ്രികൾചറൽ എൻജിനീയറിങ്-1, മെറ്റലർജിക്കൽ-2, ഓപ്ടോ ഇലക്ട്രോണിക്സ്-1, ഫൈബർ ഓപ്ടിക്സ്-1, വർക്ക്ഷോപ്പ് ടെക്നോളജി-2, ലേബർ ടെക്-2, ബയോടെക്-1, റബർ ടെക്നോളജി-1, കെമിക്കൽ എൻജിനീയറിങ് -1, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, മൈനിങ്-1.
എസ്.എസ്.സി ടെക്-വിമെൻ-സിവിൽ-1, ആർക്കിടെക്ചർ-1, മെക്കാനിക്കൽ-2, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-1, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -3, ഐ.ടി-2, എയ്റോനോട്ടിക്കൽ/എയ്റോ സ്‍പേസ്/ഏവിയോണിക്സ്-1, ഇഡി/ടെലികമ്യൂണിക്കേഷൻ-1, ഇലക്ട്രോണിക്സ്-1.
പ്രതിരോധ സേന ജീവനക്കാരുടെ വിധവകൾ-എസ്.എസ്.സി വിമെൻടെക്-1, നോൺ ടെക്നിക്കൽ-1
പ്രായ പരിധി 1.10.2022ൽ 20-27 വയസ്സ്. സായുധസേനയിൽ മരണപ്പെട്ടവരുടെ വിധവകൾക്ക് 35 വയസ്സ്. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം വേണം. അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2022 ഒക്ടോബർ ഒന്നിനകം യോഗ്യത നേടണം. പ്രതിരോധ സേന ജീവനക്കാരുടെ വിധവകൾക്ക് എസ്.എസ്.സി മെൻ ടെക്നിക്കൽ ഒഴിവിലേക്ക് ഏതെങ്കിലും സ്കീമിൽ ബി.ഇ/ബി.ടെക് ബിരുദവും നോൺ ടെക്നിക്കൽ ഒഴിവിലേക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദവും മതി. ഏപ്രിൽ ആറിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.