തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും ഇൗ അധ്യയന വർഷം ഫീസ് വർധിപ്പിക്കുന്നത് വിലക്കി സർക്കാർ ഉത്തരവ്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ സ്വകാര്യ/ സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ളവയിൽ വർധന പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ പറയുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരുടെ മുഴുവൻ ശമ്പളവും/ ഒാണറേറിയവും സമയബന്ധിതമായി നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയും വിദ്യാർഥികളുടെ അക്കാദമിക താൽപര്യവും പരിഗണിച്ചാണ് നടപടിയെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.