കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനം ജൂൺ 26, 27 തീയതികളിൽ നടക്കും. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറൈൻ മൈക്രോ ബയോളജി, ബയോ ടെക്നോളജി, എൺവയൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്സി കോഴ്സുകളിലേക്കും എം.ബി.എ കോഴ്സിലേക്കുമുള്ള പ്രവേശനമാണ് 26ന് നടക്കുക.
അപ്ലൈഡ് ജിയോളജി, ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, മറൈൻ കെമിസ്ട്രി, ഫിസിക്കൽ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് ആൻഡ് ജിസ് എന്നീ എം.എസ്സി കോഴ്സുകളിലേക്കും എം.ടെക് കോഴ്സുകളിലേക്കുമുള്ള പ്രവേശനം 27നാണ്. രണ്ടു ദിവസവും രാവിലെ 10 മുതൽ ജനറൽ കാറ്റഗറിയിലും ഉച്ചക്ക് രണ്ടു മുതൽ റിസർവേഷൻ വിഭാഗത്തിലുമായിരിക്കും പ്രവേശനം.
പി.ജി അപേക്ഷയോടൊപ്പം നൽകിയ ഓപ്ഷൻ പരിഗണിച്ചാണ് എൻട്രൻസ് റാങ്ക് ലിസ്റ്റിൽപെട്ടവർക്ക് അലോട്ട്മെന്റ് അനുവദിച്ചിരിക്കുന്നത്. എം.ബി.എ, എം.എസ്സി കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നവർ പ്രവേശന സമയത്ത് അടക്കേണ്ട ഫീസ് 46,278 രൂപയാണ്. എം.എസ്സി -സ്റ്റാറ്റിസ്റ്റിക്സിന് 40,778 രൂപയും എം.ടെക് കോഴ്സുകളിലേക്ക് 51,778 രൂപയുമാണ് . എല്ലാ കോഴ്സുകളിലും ഫീസ് ഇളവിന് അർഹതയുള്ളവർ 15,178 രൂപ അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in ഫോൺ: 0484-2701085
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.