കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (NPTI) ചേർത്തല (ആലപ്പുഴ) 2023-24 വർഷം നടത്തുന്ന തൊഴിലധിഷ്ഠിത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകൾ (1)- പവർ പ്ലാന്റ് എൻജിനീയറിങ്: കോഴ്സ് സെപ്റ്റംബർ 18ന് ആരംഭിക്കും. (2) റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇൻറർഫേസ് ടെക്നോളജീസ്, കോഴ്സ് സെപ്റ്റംബർ 20ന് തുടങ്ങും.
കോഴ്സ് ഫീസ് 2,30,000 രൂപയും 18 ശതമാനം ജി.എസ്.ടിയും. ബോർഡിങ്, ലോഡ്ജിങ് ചാർജുകൾ പുറമെ നൽകണം. പ്രവേശന യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാട്രോണിക്സ്, പവർ എൻജിനീയറിങ്/അനുബന്ധ ശാഖകൾ) എം.ഇ/എം.ടെക്/ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധിയില്ല. അപേക്ഷാഫീസ് 500 രൂപ.
പ്രവേശന വിജ്ഞാപനവും പ്രോഗ്രാം ബ്രോഷറും www.nplikerala.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായോ ഓഫ് ലൈനായോ സെപ്റ്റംബർ എട്ടുവരെ അപേക്ഷ സമർപ്പിക്കാം. വിലാസം: പ്രിൻസിപ്പൽ ഡയറക്ടർ, നാഷനൽ, നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ചേർത്തല, ആലപ്പുഴ-688541. അന്വേഷണങ്ങൾക്ക് nplikerala@gmail.com, training@nplikerala.in ഇ-മെയിലുകളിലും 9946117430, 9443088015, 9818605520 എന്നീ മൊബൈൽ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.