കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻ ഡ് റിസർച് (പി.ജി മെർ) 2024 ജനുവരി സെഷനിലേക്ക് വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി, ഫെലോഷിപ്/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഹൗസ് ജോബ് (ഡന്റൽ), എം.എസ്സി/എം.എസ്സി (എം.എൽ.ഡി) കോഴ്സുകളിലാണ് പ്രവേശനം.
രാജ്യത്തെ വിവിധ നഗരങ്ങളിലായി ഡിസംബർ 10ന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിലൂടെയാണ് സെലക്ഷൻ.വിവിധ വകുപ്പുകളിലായി ഫെലോഷിപ്പുകൾ/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ/നഴ്സിങ് ഫെലോഷിപ്പുകൾ വിഭാഗങ്ങളിലായി 41 സീറ്റുകൾ ലഭ്യമാണ്.
ഹൗസ്ജോബ് ഡന്റിസ്ട്രിയിൽ ആറ് സീറ്റുകളുണ്ട്. എം.എസ്സി കോഴ്സിൽ ഫാർമക്കോളജി, റെസ്പിറേറ്ററി കെയർ, അനസ്തേഷ്യ എന്നിവയിലായി 15 സീറ്റുകളും മാസ്റ്റർ ഇൻ ഓഡിയോളജിയിൽ ആറ് സീറ്റുകളും ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.pgimer.edu.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി നവംബർ 17 വരെ അക്ഷ സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.