കൊച്ചി: കൂട്ടത്തോൽവിക്ക് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിൽ അധ്യാ പകരില്ലാത്തതും പഠനത്തെ സാരമായി ബാധിക്കുന്നു. വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ളവ രുണ്ടെങ്കിലും ഒഴിവുള്ള സ്ഥലങ്ങളിൽ നിയമിക്കാത്തതാണ് പ്രധാന പ്രതിസന്ധി. അധ്യാപകര ുടെ കുറവുമൂലം ക്ലാസുകൾ കൃത്യമായി നടക്കാത്തതും ഉള്ള അധ്യാപകർ മൂല്യനിർണയത്തിനും സെമിനാറിനും മറ്റും പോകുന്നതും പഠനത്തെ ബാധിക്കുന്നെന്ന് വിദ്യാർഥികൾ പറയുന്നു.
സർക്കാർ മെഡിക്കൽ കോളജിന് കീഴിൽ നടത്തുന്ന ഫാർമസി കോളജുകളിൽ ബി.ഫാം മൂന്നാംവർഷ പരീക്ഷയിൽ കൂട്ടത്തോൽവിയാണ് സംഭവിച്ചത്. നാല് സർക്കാർ മെഡിക്കൽ കോളജിൽനിന്നായി നൂറ്ററുപതോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ ചുരുക്കം ചിലർ മാത്രമാണ് കടന്നുകൂടിയത്. സ്പെഷലിസ്റ്റ് അധ്യാപകർ ഇല്ലാത്തത് പഠനത്തെ ബാധിക്കുന്നു. ഫാർമക്കോളജി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമ കോഗ്നോസി, ഫാർമസ്യൂട്ടിക്സ്, ഫാർമസി പ്രാക്ടീസ് എന്നീ സ്പെഷൈലസേഷനുകളാണ് ബി.ഫാമിനുള്ളത്.
തിരുവനന്തപുരത്തും കോട്ടയത്തുമായി 22 സ്പെഷലിസ്റ്റ് അധ്യാപകരുണ്ടെങ്കിലും ആലപ്പുഴയിലും കോഴിക്കോട്ടും വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളൂ. കൂടുതലുള്ള അധ്യാപകരെ പുനർവിന്യസിക്കുകയോ പുതുതായി സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുകയോ വേണമെന്ന് വിദ്യാർഥികൾ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, സ്വാശ്രയ കോളജുകൾ ഫാർമസി കൗൺസിലിെൻറ മാനദണ്ഡപ്രകാരമുള്ള വിദ്യാർഥി-അധ്യാപക അനുപാതം കൃത്യമായി പാലിക്കുന്നുണ്ട്. അഞ്ച് സ്പെഷലൈസേഷനും ഒരു ഡിപ്പാർട്മെൻറാക്കി മാറ്റിയാലെ പ്രശ്നങ്ങൾ തീരൂവെന്നാണ് അധ്യാപകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.