കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പുണെയിലെ നാഷനൽ സെന്റർ ഫോർ സെൽ സയൻസ് (NCCS) നടത്തുന്ന 2024 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് ഡിസംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെൽ ആൻഡ് മോളിക്യുലർ ബയോളജി, സ്ട്രക്ചറൽ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, സിസ്റ്റംസ് ബയോളജി, ന്യൂറോ സയൻസ്, ഇമ്യൂണോളജി, ഇൻഫെക്ഷൻ ബയോളജി, കാൻസർ ബയോളജി, മൈക്രോബയൽ ഇക്കോളജി മുതലായ മേഖലകളിലാണ് ഗവേഷണ പഠനാവസരം. ജീവശാസ്ത്ര ഗവേഷണത്തിൽ അതീവ താൽപര്യമുള്ളവർക്ക് പ്രവേശനം തേടാം.
യോഗ്യത: ഏതെങ്കിലും ശാസ്ത്രശാഖയിൽ 55 ശതമാനം മാർക്കിൽ/ തത്തുല്യ GPAയിൽ (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക് 50 ശതമാനം മതി) കുറയാതെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും പ്രാബല്യത്തിലുള്ള CSIR/UGC/DBT/ICMR/BINC/DST-Inspire ഫെലോഷിപ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. NCBS/TIFR 2022 ഡിസംബറിൽ നടത്തിയ JGEEBILS യോഗ്യത നേടിയവരെയും പരിഗണിക്കും.വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nccs.res.in/career/1ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.