രാജ്യത്തെ മികച്ച െഎ.െഎ.ടികളിൽ ഡിസൈനിങ്ങിൽ പി.എച്ച്.ഡി/എം.ഡി.ഇ.എസ് ചെയ്യാൻ താൽപര്യമുള്ള വിദ്യാർഥികൾക്കായി കോമൺ എൻട്രൻസ് എക്സാം (സീഡ് 2018) നടത്തുന്നു. ഒക്ടോബർ ഒമ്പത് മുതൽ ഒാൺലൈനായാണ് രജിസ്റ്റർ ചെേയ്യണ്ടത്. െഎ.െഎ.ടി ബോംബെയാണ് പരീക്ഷ നടത്തുന്നത്. 2018 ജനുവരി 20 ശനിയാഴ്ച രാവിലെ 10 മുതൽ ഒരു മണിവരെയാണ് പരീക്ഷ. പാർട്ട് എ, പാർട്ട് ബി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുക. താൽപര്യമുള്ള വിദ്യാർഥികൾ ഇൗ രണ്ട് വിഭാഗം പരീക്ഷകളിലും പെങ്കടുക്കണം. ആദ്യത്തേത് കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള എബിലിറ്റി ടെസ്റ്റായിരിക്കും. ഇതിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് പാർട്ട് ബി ക്കായി തിരഞ്ഞെടുക്കുക.
ടെസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://www.ceed .iitb.ac.in എന്ന വെബ് സൈറ്റ് ലിങ്കിലുണ്ട്. സീഡ് ക്വാളിഫൈ ചെയ്യുന്നവർക്ക് മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എം.ഡി.ഇ.എസ്/പി.എച്ച്.ഡിക്ക് ചേരാവുന്നതാണ്. ഫലപ്രഖ്യാപനം മുതൽ ഒരു വർഷക്കാലാവധിയാണ് സീഡിനുണ്ടാവുക. ഇൗ കാലയളവിൽ ഏത് ഇൻസ്റ്റിറ്റ്യൂട്ടുകളിലും അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാവുന്നതാണ്. എന്നാൽ, സീഡ് സ്കോർ ചെയ്തതുകൊണ്ട് മാത്രം പ്രവേശനം ലഭിക്കണമെന്നില്ല. അപേക്ഷ സമർപ്പിച്ച് മറ്റ് രേഖകൾ സമർപ്പിക്കുകയും വേണം. പരീക്ഷ കേന്ദ്രങ്ങൾ ഇവയാണ്: അഹമ്മദാബാദ്, ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഢ്, ചെന്നൈ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്, ജയ്പുർ, കൊൽക്കത്ത, ലഖ്നോ, മുംബൈ, നാഗ്പുർ, പട്ന, പുണെ, റായ്പുർ, തിരുവനന്തപുരം, തൃശൂർ, വിശാഖപട്ടണം. 2018 മാർച്ച് അഞ്ചിന് മുകളിൽ സൂചിപ്പിച്ച വെബ്സൈറ്റിൽ ഫലം പ്രഖ്യാപിക്കും. ഒാൺലൈൻ രജിസ്ട്രേഷന് റഗുലർ ഫീസടക്കാനുള്ള തീയതി ഒക്ടോബർ ഒമ്പത്. പിഴയോടുകൂടി നവംബർ 11. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ഡിസംബർ 25 മുതൽ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.