കൽപിത സർവകലാശാലയായ മുംബൈയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് (ഐ.ജി.ഐ.ഡി.ആർ) 2024 വർഷം നടത്തുന്ന പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനായി ജൂലൈ 12 വരെ അപേക്ഷ സ്വീകരിക്കും. ഇക്കണോമിക്സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, എനർജി-എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് എന്നിവയിലാണ് ഗവേഷണ പഠനാവസരം.
യോഗ്യത: ഇക്കണോമിക്സ്/ ഡെവലപ്മെന്റ് സ്റ്റഡീസ്/ സ്റ്റാറ്റിസ്റ്റിക്സ്/ എൻവയൺമെന്റൽ സയൻസ്/ ഫിസിക്സ്/ മാത്തമാറ്റിക്സ്/ മാനേജ്മെന്റ്/ എൻജിനീയറിങ് എന്നിവയിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. 75 ശതമാനം മാർക്കിൽ കുറയാതെ നാലുവർഷ ബി.എ/ ബി.എസ്.സി/ ബി.സ്റ്റാറ്റ്/ ബി.ഇ/ ബി.ടെക് ബിരുദക്കാർക്കും അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ബി.സി-എൻ.സി.എൽ/ ഇ.ഡബ്ലിയു.എസ്/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.igidr.ac.in/admission ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.