പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 ആണ് അവസാന തീയതി. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 75 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷ ബിരുദം, 55 ശതമാനം മാര്‍ക്കോടെ എം.ഫില്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജെ.ആര്.എഫ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെലോഷിപ്പുകള്‍/ നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷയില്ലാതെ നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. മറ്റുള്ളവര്‍ സര്‍വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയെഴുതണം.
കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു ശതമാനം ഇളവുണ്ടാകും. ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍, ഇക്കണോമിക്സ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി, സുവോളജി, ജിനോമിക് സയന്‍സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, മാത്തമാറ്റിക്സ്, പ്ലാൻറ് സയന്‍സ്, കെമിസ്ട്രി, എന്വയണ്മെന്റല് സയന്‍സ്.
ഇൻറര്‍നാഷനല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സ്, ലിംഗ്വിസ്റ്റിക്സ്, സോഷ്യല്‍ വര്‍ക്ക്, എജുക്കേഷന്‍, ലോ, മലയാളം, പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന്, പബ്ലിക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ്, ജിയോളജി, യോഗ സ്റ്റഡീസ്, മാനേജ്മെന്റ് സ്റ്റഡീസ്, കോമേഴ്സ് ആൻഡ് ഇന്റര്‍നാഷനല്‍ ബിസിനസ്, ടൂറിസം സ്റ്റഡീസ്, കന്നട എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.cukerala.ac.in സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.