കോഴിക്കോട് എൻ.ഐ.ടിയിൽ പിഎച്ച്.ഡി

കോഴിക്കോട് എൻ.ഐ.ടിയിൽ ഇനിപ്പറയുന്ന സ്കീമുകളിൽ 2024 ജൂലൈ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു:

സ്കീം I: (i) ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് അല്ലെങ്കിൽ മറ്റ് ഗവൺമെന്റ് ഫെല്ലോഷിപ്പോടുകൂടിയുള്ള (CSIR-UGC JRF/ KSCSTE/ INSPIRE), ബിരുദാനന്തര ബിരുദധാരികൾക്കുള്ള, ഫുൾ ടൈം പിഎച്ച്.ഡി

(ii) ഡയറക്റ്റ് പിഎച്ച്.ഡി , ഫുൾ ടൈം, ഫെലോഷിപ്പോടു കൂടി (ബി.ടെക് ഡിഗ്രി ശേഷം, മികച്ച അക്കാദമിക് റെക്കോർഡും ഗവേഷണ അഭിരുചിയുമുള്ളവർക്ക്).

സ്കീം II: സെൽഫ് സ്‌പോൺസേർഡ് വിഭാഗത്തിൽ ഫുൾ ടൈം പിഎച്ച്.ഡി.

സ്കീം III: വ്യവസായ സ്ഥാപനങ്ങളിൽ നിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽ നിന്നോ സ്‌പോൺസർ ചെയ്യുന്ന വിദ്യാർഥികൾക്കുള്ള ഫുൾ ടൈം പിഎച്ച്.ഡി .

സ്കീം IV: കോഴിക്കോട് എൻ.ഐ.ടി യിലെ സ്ഥിരം ജീവനക്കാർ / ഫണ്ടഡ് റീസെർച്ച് പ്രൊജക്ടുകളിൽ ജോലി ചെയ്യുന്ന റിസർച്ച് സ്റ്റാഫ് എന്നിവർക്ക് അപേക്ഷിക്കാം

സ്കീം V: വ്യവസായ സ്ഥാപനത്തിൽ നിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽ നിന്നോ എക്സേറ്റണൽ (പാർട്ട് ടൈം) പിഎച്ച്.ഡി ചെയ്യാൻ താല്പര്യപ്പെടുന്ന ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം.

സ്കീം VI: ബിരുദാനന്തര ബിരുദം ഇല്ലാത്ത, വ്യവസായ സ്ഥാപനത്തിൽ/ ആർ & ഡി ലാബുകളിൽ /മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഡയറക്ട് പിഎച്ച്.ഡി , എക്സേറ്റണൽ (പാർട്ട് ടൈം), പ്രോഗ്രാമിലേക്കു അപേക്ഷിക്കാം.

പിഎച്ച്.ഡി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന വകുപ്പുകളുടെ വിശദാംശങ്ങൾ

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ് ബയോസയൻസ് ആൻഡ് എൻജിനീയറിങ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹ്യുമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സയൻസസ്, സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം.

അപേക്ഷ ഫീസ്:. OPEN/EWS/OBC/PWD വിദ്യാർഥികൾക്ക് 1,000 രൂപയും. എസ്‌.സി/എസ്‌.ടി വിദ്യാർഥികൾക്ക് 500 രൂപയും. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17. കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in സന്ദർശിക്കുക അല്ലെങ്കിൽ ഡെപ്യൂട്ടി രജിസ്ട്രാർ അജയ കുമാർ ചെയർപേഴ്‌സൺ-പി.ജി അഡ്മിഷൻ, എൻ.ഐ.ടി കോഴിക്കോട് (Ph: 0495-2286110/6119 ഇമെയിൽ: pgadmissions@nitc.ac.in) ബന്ധപ്പെടുക.

Tags:    
News Summary - Ph.D in Kozhikode NIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.