ജവഹർലാൽ നെഹ്​റു സയൻറിഫിക്​ റിസർച്​​ സെൻററിൽ പിഎച്ച്​.ഡി/എം.എസ്​ എൻജിനീയറിങ്​, എം.എസ്​ റിസർച്​​

കേന്ദ്ര ശാസ്​ത്ര-സാ​ങ്കേതിക വകുപ്പിനു​ കീഴിലെ സ്വയംഭരണ സ്​ഥാപനമായ ബംഗളൂരുവിലെ ജവഹർലാൽ നെഹ്​റു സെൻറർ ഫോർ അഡ്വാൻസ്​ഡ്​ സയൻറിഫിക്​ റിസർച്​​ ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു.

പിഎച്ച്​.ഡി/എം.എസ്​ എൻജിനീയറിങ്​/എം.എസ്​ റിസർച്​​-യോഗ്യത: എം.എസ്​സി/ബി.ഇ/ബി.ടെക്​/എം.ഇ/എം.ടെക്​/BVSc/MVSc/MBBS/MD 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. കൂടാതെ ഗേറ്റ്​/ജെസ്​റ്റ്​/ജിപാറ്റ്​ അല്ലെങ്കിൽ യു.ജി.സി -സി.എസ്​.ഐ.ആർ നെറ്റ്​/ജെ.ആർ.എഫ്​/ICMR-JRF/DBT-JRF/ഇൻസ്​പെയർ-ജെ.ആർ.എഫ്​ യോഗ്യത നേടിയിരിക്കണം. ജൂനിയർ റിസർച്​​ ഫെലോഷിപ്​​ (ജെ.ആർ.എഫ്​) യോഗ്യത നേടിയിട്ടുള്ളവർക്കാണ്​ തെരഞ്ഞെടുപ്പിൽ മുൻഗണന.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.jncasr-admissions.inൽ ലഭ്യമാണ്​. അപേക്ഷഫീസ്​ 500 രൂപ. ​െഡബിറ്റ്​/ക്രെഡിറ്റ്​ കാർഡ്​/നെറ്റ്​ ബാങ്കിങ്​ മുഖാന്തരം ഓൺലൈനായി ഫീസ്​ അടക്കാം. അപേക്ഷ ഓൺലൈനായി നവംബർ 22നകം സമർപ്പിക്കണം.​

മെറിറ്റടിസ്​ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി അഭിരുചി പരീക്ഷ/ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കും.ജവഹർലാൽ നെഹ്​റു അഡ്വാൻസ്ഡ്​​ സയൻറിഫിക്​ റിസർച്​​ സെൻററി​െൻറ കെമിസ്​ട്രി, ഫിസിക്​സ്​ (മെറ്റീരിയൽസ്​), ന്യൂ കെമിസ്​ട്രി, ന്യൂറോ സയൻസ്​, മോളിക്യുലർ ബയോളജി, ജനറ്റിക്​സ്​ യൂനിറ്റുകളിലാണ്​ ഗവേഷണ പഠനാവസരം. പ്രവേശനം നേടുന്നവർക്ക്​ സ്​കോളർഷിപ്​​ ലഭ്യമാണ്​. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്​.

Tags:    
News Summary - PhD / MS in Engineering and MS Research at Jawaharlal Nehru Scientific Research Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.