തിരുവനന്തപുരം: ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപക നിയമനയോഗ്യത സംബന്ധിച്ച സർക ്കാർ ഉത്തരവിന് മുൻകാല പ്രാബല്യമില്ലാതിരുന്നിട്ടും ഉദ്യോഗാർഥികൾക്ക് അയോഗ്യ ത കൽപിച്ച് പി.എസ്.സി. ഇൗ തസ്തികയിലേക്കുള്ള നിയമനത്തിന് ബി.എസ്സി ഫിസിക്സ്/കെമിസ്ട്രി സബ്സിഡിയറിയായി പഠിക്കണമെന്ന ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടും നേരേത്ത യോഗ്യത നേടിയ ഉദ്യോഗാർഥികളെ പി.എസ്.സി കൂട്ടത്തോടെ അയോഗ്യരാക്കുകയാണ്. 2016 ലെ വിജ്ഞാപനപ്രകാരമാണ് എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതിെൻറ പരീക്ഷയെഴുതി കട്ട് ഒാഫ് മാർക്കിന് മുകളിൽ നേടിയവരെയാണ് സബ്സിഡിയറി വിഷയത്തിെൻറ പേരിൽ ചുരുക്കപ്പട്ടികയിൽനിന്ന് പുറത്താക്കിയത്. നിയമനത്തിന് ഇൗ സബ്സിഡിയറി വിഷയം വേണമെന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയത് കഴിഞ്ഞമാസം ആറിനാണ്. ഇൗ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പി.എസ്.സി കൂട്ടത്തോടെ അയോഗ്യരാക്കുന്നത്.
ജൂൺ ആറിലെ ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്ന് ജൂൺ 26ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. 2016ലെ പി.എസ്.സി വിജ്ഞാപനപ്രകാരം അപേക്ഷിച്ച് പരീക്ഷയെഴുതിയ പലരുടെയും അപേക്ഷകൾ ഫിസിക്സ്/ കെമിസ്ട്രി വിഷയങ്ങൾ സബ്സിഡിയറിയായി പഠിച്ചില്ല എന്നകാരണത്താൽ നിരസിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിൽ വ്യക്തത വരുത്തുന്നതെന്നും 26ലെ ഉത്തരവിൽ പറയുന്നു. എന്നാൽ, പി.എസ്.സി തീരുമാനം മാറ്റിയിട്ടില്ല.
അതേസമയം, സബ്സിഡിയറി മാറിയെങ്കിലും സർക്കാറിന് താൽപര്യമുള്ളവർക്ക് പ്രത്യേക കേസായി പരിഗണിച്ച് മന്ത്രിസഭയോഗത്തിലടക്കം പരിഗണിച്ച് ഇളവ് അനുവദിക്കുന്നുമുണ്ട്. സബ്സിഡിയറിയിൽ തട്ടി റാങ്ക്പട്ടികയിൽനിന്ന് പുറത്തായ ഉദ്യോഗാർഥികൾ സംഘടിച്ച് നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.