​പ്ലസ്​ വൺ: ക​െണ്ടയ്​ൻമെൻറ്​ സോണിലുള്ളവർക്ക്​ ഒാൺലൈനായും പ്രവേശനം നേടാം

തിരുവനന്തപുരം: കോവിഡ്​ സാഹചര്യത്തിൽ പ്ലസ്​ വൺ പ്രവേശനം നേടാൻ കഴിയാത്തവർക്കായി ഒാൺലൈൻ പ്രവേശന സൗകര്യമൊരുക്കും.ക​െണ്ടയ്​ൻമെൻറ്​ സോണിലുള്ളവർ, കോവിഡ്​ നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക്​ ഇൗ മാസം 17 മുതൽ കാൻഡിഡേറ്റ്​ ലോഗിനിലൂടെയാണ്​ സൗകര്യമൊരുക്കുന്നത്​.

കാൻഡിഡേറ്റ്​ ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന്​ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്​കാൻ ചെയ്​ത കോപ്പികൾ അപ്​ലോഡ്​ ചെയ്യാം.ഒന്നാം ഒാപ്​ഷനിലുള്ളവർ സ്​ഥിര പ്രവേശനത്തിനും അല്ലാത്തവർ സ്​ഥിര പ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. ഒാൺലൈനായി ജോയിൻ ചെയ്യാൻ സർട്ടിഫിക്കറ്റ്​​ വിവരങ്ങൾ അപ്​ലോഡ് ചെയ്​തുകഴിഞ്ഞാൽ അലോട്ട്​മെൻറ്​ ലഭിച്ച സ്​കൂൾ പ്രിൻസിപ്പലി​െൻറ ലോഗിനിൽ ഇവ ലഭ്യമാകും.

പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ ഒാൺലൈനായി വെരിഫൈ ചെയ്​ത്​ സാധുത ഉറപ്പാക്കി ​പ്രവേശനത്തിന്​ അനുമതി നൽകും.പ്രിൻസിപ്പലി​െൻറ അനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്​ക്കേണ്ട തുക ഒാൺലൈനായി കാൻഡിഡേറ്റ്​ ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ അടച്ച്​ പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഒാൺലൈൻ പ്രവേശനം നേടുന്നവർ സ്​കൂളിൽ നേരിട്ട്​ ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ്​ രേഖകളും പി.ഡി അക്കൗണ്ടിൽ അടയ്​ക്കേണ്ട ഫീസും പ്രിൻസിപ്പലിന്​ സമർപ്പിക്കണം.

അധിക ഫീസിൽ നടപടി; പരിശോധനക്ക്​ സ്​ക്വാഡ്​

തിരുവനന്തപുരം: പ്ലസ്​ വൺ പ്രവേശനത്തിന്​ നിശ്ചയിച്ച ഫീസിലും അധികമായി തുക ഇൗടാക്കുന്ന സ്​കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ. പല സ്​കൂളുകളും അധിക തുക വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ്​ നടപടി. അനധികൃത പണപ്പിരിവ്​ തടയാൻ ​സംസ്​ഥാന/ ജില്ല തലത്തിൽ സ്​ക്വാഡുകൾ രൂപവത്​കരിച്ച്​ സ്​കൂളുകളിൽ മിന്നൽ പരിശോധന ആരംഭിച്ചു. അലോട്ട്​​െമൻറ്​ ലെറ്ററിൽ സൂചിപ്പിച്ച ഫീസല്ലാതെ മറ്റൊരുതരത്തിലുള്ള ഫീസും രക്ഷാകർത്താക്കൾ നൽകേണ്ടതില്ലെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു.

അനധികൃത പണപ്പിരിവ്​ ശ്രദ്ധയിൽപെട്ടാൽ ഫോൺ വഴിയോ ഇ.മെയിലായോ പരാതി അറിയിക്കാം. ഇ.മെയിൽ: ictcelldhse@gmail.com, പൊതുവിദ്യാഭ്യാസ ഡയറക്​ടർ: 0471 2320714, ജോയൻറ്​ ഡയറക്​ടർ (അക്കാദമിക്​): 0471 2323198, സീനിയർ ഫിനാൻസ്​ ഒാഫിസർ: 0471 2320928, ​െഎ.സി.ടി സെൽ കോഒാഡിനേറ്റർ: 0471 2529855.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.