പ്ലസ് വൺ: മൂന്നാം അലോട്ട്മെന്‍റിൽ 78085 പേർക്കുകൂടി പ്രവേശനം; അവശേഷിക്കുന്നത് 1153 സീറ്റുകൾ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ 78,085 പേർക്കുകൂടി പുതുതായി അലോട്ട്മെന്‍റ് ലഭിച്ചു. നേരത്തേ അലോട്ട്മെന്‍റ് ലഭിക്കുകയും താൽക്കാലിക പ്രവേശനത്തിൽ തുടരുകയും ചെയ്തിരുന്ന 51,208 പേർക്ക് ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്തു. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്‍റ് പൂർത്തിയായി. അവശേഷിക്കുന്നത് 1153 സീറ്റാണ്.

അലോട്ട്മെന്‍റ് ലഭിച്ചവർ 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്കൂളിൽ സ്ഥിര പ്രവേശനം നേടണം. 25ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നൽകിയതിനാൽ ഇതിനുശേഷമായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള നടപടികൾ തുടങ്ങുക. 

അപേക്ഷകർ, ആകെ സീറ്റ്, അലോട്ട്മെന്‍റ് ലഭിച്ചവർ, അവശേഷിക്കുന്ന സീറ്റ് എന്നിവ ജില്ല അടിസ്ഥാനത്തിൽ:

തിരുവനന്തപുരം: 36110, 25787, 25781, 6

കൊല്ലം: 342231, 21695, 21620, 75

പത്തനംതിട്ട: 14752, 9542, 9317, 225

ആലപ്പുഴ: 26609, 15399, 15292, 107

കോട്ടയം: 23644, 13566, 13565, 1

ഇടുക്കി: 13266, 7697, 7575, 122

എറണാകുളം: 38709, 24122, 23997, 125

തൃശൂർ: 41550, 25615, 25595, 20

പാലക്കാട്: 44755, 26538, 26398, 140

മലപ്പുറം: 80100, 45997, 45994, 3

കോഴിക്കോട്: 48124, 30167, 30167, 0

വയനാട്: 12533, 8679, 8629, 50

കണ്ണൂർ: 37389, 27591, 27462, 129

കാസർകോട്: 20077, 13876, 13726, 150

Tags:    
News Summary - Plus One Admission: 3rd Allotment Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.