തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് 4,71,278 അപേക്ഷകർ. അപേക്ഷ സമർപ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു.
മൊത്തം അപേക്ഷകരിൽ 4,27,117 പേർ കേരള സിലബസിൽ പത്താംതരം പരീക്ഷ പാസായവരാണ്. 31,615 പേർ സി.ബി.എസ്.ഇ പത്താംതരം വിജയിച്ചവരാണ്. 3095 പേർ ഐ.സി.എസ്.ഇ പത്താംതരം വിജയിച്ചവരുമാണ്.
കൂടുതൽ പേർ അപേക്ഷ സമർപ്പിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്- 80,022 പേർ. വയനാട്ടിലാണ് കുറവ് -12510.
സ്പോർട്സ് േക്വാട്ടയിൽ 2964 പേരാണ് അപേക്ഷസമർപ്പണം പൂർത്തിയാക്കിയത്. സി.ബി.എസ്.ഇ അപേക്ഷകർ, ആകെ അപേക്ഷകർ എന്നിവ ജില്ല തിരിച്ച്:
തിരുവനന്തപുരം -2467, 36066
കൊല്ലം -2293, 34189
പത്തനംതിട്ട -1394, 14731
ആലപ്പുഴ -2656, 26575
കോട്ടയം -2552, 23605
ഇടുക്കി -1289, 13242
എറണാകുളം- 4489, 38607
തൃശൂർ -3544, 41481
പാലക്കാട് -1898, 44722
മലപ്പുറം -2351, 80022
കോഴിക്കോട് -2392, 48065
വയനാട് -559, 12510
കണ്ണൂർ -2462, 37366
കാസർകോട് -1269, 20097
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ജൂലൈ 28നും ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും നടത്തും. ഹൈകോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.
മൂന്ന് അലോട്ട്മെന്‍റുകൾ അടങ്ങുന്ന മുഖ്യഘട്ടം ആഗസ്റ്റ് 20ന് പൂർത്തിയാക്കി 22ന് ക്ലാസുകൾ തുടങ്ങും. 28ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടി പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. ആഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
സ്പോർട്സ് േക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി േക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് ഒന്ന് മുതൽ സ്കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി േക്വാട്ടയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ആഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. ആഗസ്റ്റ് 26ന് കമ്യൂണിറ്റി േക്വാട്ട പ്രവേശനം അവസാനിപ്പിക്കണം. മാനേജ്മെന്‍റ് േക്വാട്ടയിൽ ആഗസ്റ്റ് ആറ് മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് േക്വാട്ട പ്രവേശനം ആഗസ്റ്റ് ആറ് മുതൽ 20 വരെ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.