പ്ലസ്​ വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിന്​ അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്​റ്റംബർ എട്ട്​ വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്​റ്റംബർ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി.

നേരത്തെ ഏ​ഴ്​ ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ പ്ല​സ്​ വ​ൺ കോ​ഴ്​​സി​ന്​ 20 ശ​ത​മാ​നം ആ​നു​​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ മ​ന്ത്രി​സ​ഭ  അംഗീകാരം നൽകിയിരുന്നു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലാ​ണ്​ സീ​റ്റ്​ വ​ർ​ധി​ക്കു​ക. എ​ല്ലാ ബാ​ച്ചു​ക​ളി​ലും സീ​റ്റ്​ വ​ർ​ധ​ന ബാ​ധ​ക​മാ​യി​രി​ക്കും. മ​റ്റ്​ ഏ​ഴ്​ ജി​ല്ല​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​ക്ക്​​ ശി​പാ​ർ​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ക​ത നോ​ക്കി​യാ​വും തീ​രു​മാ​നം.

പ്ലസ്​ വൺ പ്രവേശനം പുതുക്കിയ ഷെഡ്യൂൾ

  • ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി: 24/08/2021
  • ഓൺലൈൻ അപേക്ഷ സമർപ്പണം അവസാന തീയതി: 08/09/2021
  • ട്രയൽ അലോട്ട്​മെന്‍റ്​ തീയതി: 13/09/2021
  • ആദ്യ അലോട്ട്​മെന്‍റ്​ തീയതി: 22/09/2021
  • മുഖ്യ അലോട്ട്​മെന്‍റ്​ അവസാനിക്കുന്ന തീയതി: 18/10/2021
Tags:    
News Summary - Plus One Admission: Application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.