representative image

പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നു കൂടി; സി.ബി.എസ്.ഇ വിദ്യാർഥികൾ കോടതിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടിയത് ഇന്ന് ഒരു മണിയോടെ അവസാനിക്കും. അതേസമയം, സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സമയ പരിധി നീട്ടിയില്ലെങ്കിൽ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകും.

അതിനാൽ അപേക്ഷ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോടതിയെ സമീപിച്ചിരിക്കയാണ്. ഹരജി ഹൈകോടതി ഇന്നു പരിഗണിച്ചേക്കും. നേരത്തേ സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഹരജി പരിഗണിച്ചാണ് പ്ലസ് വണ്ണിന് അപേക്ഷ നൽകാനുള്ള തീയതി ഇന്നു വരെ നീട്ടിയത്. കോടതി നിർദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. അതേസമയം അപേക്ഷ നൽകാനുള്ള സമയപരിധി അനന്തമായി നീട്ടുന്നതിനോട് സർക്കാരിന് യോജിപ്പില്ല.

Tags:    
News Summary - Plus One Admission: Apply Today; CBSE students in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.