തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്‍പെക്റ്റ്സ് പുറത്തിറക്കി. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂലൈ 27നാണ് ആദ്യ അലോട്ട്മെന്റ്. ആഗസ്ത് 11 ആണ് പ്രധാനഘട്ടത്തിലെ അവസാന അലോട്ട്മെന്റ്.
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു.
നീന്തൽ അറിയാവുന്നവർക്ക് നൽകിയിരുന്നു ബോണസ് മാർക്ക് ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്. ഈ വർഷം മുതൽ പ്രധാനഘട്ടത്തിലെ അലോട്ട്മെന്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.