മന്ത്രി വി. ശിവൻ കുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ഉടൻ സമഗ്ര വിലയിരുത്തൽ ഉണ്ടാകും; ഇത്തവണ 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കും- മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ഉടൻ സമഗ്ര വിലയിരുത്തൽ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടി ചേരും.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ഇതൊരു രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കൊണ്ടു വരാൻ ചിലർ ശ്രമിക്കുന്നുണ്ട്.അത് ശരിയല്ല. പ്രഖ്യാപിച്ച തീയതിയിൽ തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പ്രഖ്യാപിച്ച തിയതിയിൽ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഹയർസെക്കണ്ടറിയിൽ ഇതുവരെ മെറിറ്റ് സീറ്റില്‍ 2,63,380 പേരും സ്പോര്‍ട്സ് ക്വാട്ടയിൽ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ 19,901 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 20,431 പേരും അണ്‍ എയ്ഡഡ്  ക്വാട്ടയിൽ 12,945 പേരും അടക്കം ആകെ 3,20,683 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതൽ 12 വരെയാണെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Plus One Admission There will be comprehensive assessment soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.