തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ട്രയൽ അലോട്ട്മെൻറ് പ്ര സിദ്ധീകരിച്ചു. ഏകജാലകപ്രവേശനത്തിന് ലഭ്യമായ 242570 സീറ്റുകളിലേക്ക് 200099 പേരെയാണ് അല ോട്ട്മെൻറ് നടത്തിയത്. മൊത്തം 479730 അപേക്ഷകരാണ് ഇത്തവണയുള്ളത്. പ്രവേശനസാധ്യത സൂ ചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെൻറ്. സ്കൂളുകളിൽനിന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്മെൻറിനായി പരിഗണിച്ചിട്ടുള്ളത്.
www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ നമ്പറും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽഅലോട്ട്മെൻറ് റിസൽട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർേദശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. ട്രയൽ റിസൽട്ട് 21 വരെ വിദ്യാർഥികൾക്ക് പരിശോധിക്കാം. ട്രയൽ അലോട്ട്മെൻറിനുശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ മേയ് 21ന് വൈകീട്ട് നാലിനുമുമ്പ് ആദ്യം അപേക്ഷിച്ച സ്കൂളുകളിൽ സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെൻറ് റദ്ദാക്കപ്പെടും. 24നാണ് ആദ്യ അലോട്ട്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.