തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം.
അലോട്ട്മെൻറ് ലഭിക്കുന്നവര്‍ ഈ ലിങ്കിലൂടെ ലഭിച്ച രണ്ട് പേജ് അലോട്ട്മെൻറ് സ്ലിപ്പുമായി അതത് സ്കൂളില്‍ ഇൗ മാസം 17ന് രാവിലെ പത്തു മുതല്‍ 18ന് വൈകീട്ട് അഞ്ചു വരെയുള്ള സമയത്തിനകം പ്രവേശനം നേടണമെന്ന് ഹയര്‍-സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനുള്ള വിവരങ്ങൾ 20ന് അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിെൻറ വിവിധ അലോട്ട്മെൻറുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കുമായാണ് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്.
ആകെയുണ്ടായിരുന്ന 39,852 വേക്കന്‍സിയില്‍ ലഭിച്ച 1,01,374 അപേക്ഷകളില്‍ 1,00,080 അപേക്ഷകള്‍ പരിഗണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.