തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://results.hscap.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഈ വര്‍ഷം ഏകജാലകരീതിയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4,96,609 വിദ്യാർഥികള്‍ അപേക്ഷ നല്കി. ഹയര്‍ സെക്കൻഡറി പഠനത്തിന് ലഭ്യമായ 4,22,853 സീറ്റിൽ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമുള്ള 2,86,380 മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലക പ്രവേശനം. രണ്ടാമത്തെ അലോട്ട്മെൻറിന്ശേഷം, ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെൻററി അലോട്ട്മെൻറിന് പുതിയ അപേക്ഷ സ്വീകരിക്കും. സ്പോര്‍ട്സ് േക്വാട്ട സ്പെഷല്‍ അലോട്ട്മെൻറ് ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ ആകെയുള്ള 9441 സ്പോര്‍ട്സ് േക്വാട്ട സീറ്റുകളിലേക്കുണ്ടായിരുന്ന 6660 അപേക്ഷകരില്‍ 5802 അപേക്ഷകര്‍ക്ക് അലോട്ട്മെൻറ് ലഭിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ അലോട്ട്മെൻറ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനകം പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.