പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ്​: പ്രവേശനം ഇന്ന്​ അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്​മെൻറ്​ പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ചൊവ്വാഴ്​ച അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻറായതിനാൽ അവസരം ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെൻറിൽ താൽക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെൻറിൽ മാറ്റമൊന്നുമില്ലെങ്കിൽ ചൊവ്വാഴ്​ച വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.

അലോട്ട്‌മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെയും പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവരെയും സപ്ലിമെൻററി അലോട്ട്‌മെൻറിൽ പരിഗണിക്കില്ല. രണ്ടാം പ്രവേശന നടപടി പൂർത്തിയായ ശേഷമുള്ള സീറ്റൊഴിവ്​ വെബ്​സൈറ്റിൽ ഒക്​ടോബർ 10ന്​ രാവിലെ ഒമ്പതിന്​ പ്രസിദ്ധീകരിക്കും. ഇൗ സീറ്റുകളിലേക്ക്​ അന്നു രാവിലെ ഒമ്പതു മുതൽ 14ന്​ വൈകീട്ട്​ അഞ്ചു​വരെ സപ്ലിമെൻററി അലോട്ട്മെൻറിന്​ അപേക്ഷിക്കാം.

കാൻഡിഡേറ്റ്​ ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ ഒഴിവുകൾക്കനുസൃതമായി പുതിയ ഒാപ്​ഷൻ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. ഇതുവരെ അപേക്ഷിക്കാൻ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കണം. ​പ്രവേശന തുടർപ്രവർത്തനങ്ങൾക്കായി 'Create Candidate Login-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ്​​ ലോഗിൻ സൃഷ്​ടിക്കണം. തെറ്റായ വിവരങ്ങൾ കാരണം അലോട്ട്​മെൻറ്​ റദ്ദാക്കപ്പെട്ടവർ സപ്ലിമെൻററി അലോട്ട്​മെൻറിന്​ പരിഗണിക്കാനായി കാൻഡിഡേറ്റ്​ ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ പിഴവുകൾ തിരുത്തി ഒാപ്​ഷനുകൾ നൽകി അപേക്ഷിക്കണം.

ഒഴിവുള്ള സ്​കൂളുകൾ/ വിഷയ കോംബിനേഷനുകൾ മാത്രമേ സപ്ലിമെൻററി അലോട്ട്​മെൻറിൽ ഒാപ്​ഷനായി നൽകാനാവൂ. സ്പോർട്സ് ​േക്വാട്ട സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ​്​ച വൈകീട്ട് നാലിന് അവസാനിക്കും. വിവരങ്ങൾക്ക്: www.hscap.kerala.gov.in.

Tags:    
News Summary - Plus One Second Allottment Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.