പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ്: പ്രവേശനം ഇന്ന് അവസാനിക്കും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ചൊവ്വാഴ്ച അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻറായതിനാൽ അവസരം ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെൻറിൽ താൽക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെൻറിൽ മാറ്റമൊന്നുമില്ലെങ്കിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.
അലോട്ട്‌മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെയും പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവരെയും സപ്ലിമെൻററി അലോട്ട്‌മെൻറിൽ പരിഗണിക്കില്ല. രണ്ടാം പ്രവേശന നടപടി പൂർത്തിയായ ശേഷമുള്ള സീറ്റൊഴിവ് വെബ്സൈറ്റിൽ ഒക്ടോബർ 10ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇൗ സീറ്റുകളിലേക്ക് അന്നു രാവിലെ ഒമ്പതു മുതൽ 14ന് വൈകീട്ട് അഞ്ചുവരെ സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാം.
കാൻഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ ഒഴിവുകൾക്കനുസൃതമായി പുതിയ ഒാപ്ഷൻ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. ഇതുവരെ അപേക്ഷിക്കാൻ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശന തുടർപ്രവർത്തനങ്ങൾക്കായി 'Create Candidate Login-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. തെറ്റായ വിവരങ്ങൾ കാരണം അലോട്ട്മെൻറ് റദ്ദാക്കപ്പെട്ടവർ സപ്ലിമെൻററി അലോട്ട്മെൻറിന് പരിഗണിക്കാനായി കാൻഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ പിഴവുകൾ തിരുത്തി ഒാപ്ഷനുകൾ നൽകി അപേക്ഷിക്കണം.
ഒഴിവുള്ള സ്കൂളുകൾ/ വിഷയ കോംബിനേഷനുകൾ മാത്രമേ സപ്ലിമെൻററി അലോട്ട്മെൻറിൽ ഒാപ്ഷനായി നൽകാനാവൂ. സ്പോർട്സ് േക്വാട്ട സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകീട്ട് നാലിന് അവസാനിക്കും. വിവരങ്ങൾക്ക്: www.hscap.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.