തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം ചൊവ്വാഴ്ച രാവിലെ 11ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മുതൽ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും. കഴിഞ്ഞവർഷം 87.94 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഉയർന്ന പ്ലസ് ടു വിജയം. ഈ വർഷം 4,22,890 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 3,61,091 പേർ െറഗുലർ വിഭാഗത്തിലും 44,890 പേർ സ്കോൾ കേരളക്ക് കീഴിലും 15,324 പേർ പ്രൈവറ്റ് കമ്പാർട്ടുമെന്റൽ വിഭാഗത്തിലുമാണ്. 29,711 പേരാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ: www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kite.kerala.gov.in . www.results.kerala.gov.in , www.examresults.kerala.gov.in . മൊബൈൽ ആപ്പുകൾ: SAPHALAM 2022, iExaMs-Kerala, PRD Live
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.