തിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിലേതിന് സമാനമായി പോളിടെക്നിക് ഡിേപ്ല ാമ കോഴ്സുകളിലേക്കും ഇക്കൊല്ലം മുതൽ ലാറ്ററൽ എൻട്രി സംവിധാനം നടപ്പാക്കും. മാത്സ്-സയൻസ് വിഷയമെടുത്ത് പ്ലസ് ടു വിജയിക്കുന്നവർക്ക് പോളിടെക്നിക്കുകളിൽ രണ്ടാംവർഷ ഡിപ്ലോമ ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം.
സർക്കാർ പോളിടെക്നിക്കുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി 33 കോടി ചെലവഴിച്ച് ക്ലാസ് മുറികൾ, വർക്ഷോപ്പുകൾ, ലാബുകൾ, ഹോസ്റ്റൽ എന്നിവയുടെ നിർമാണം നടത്തിയെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഡിപ്ലോമ, കെ.ജി.സി.ഇ കോഴ്സുകൾ നടത്തേണ്ട സ്റ്റേറ്റ് ബോർഡ് ഒഫ് ടെക്നിക്കൽ എജുക്കേഷൻ പുനഃസംഘടിപ്പിച്ചു. ഇതിെൻറ പ്രവർത്തനം ശക്തിപ്പെടുത്താൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.