പോണ്ടിച്ചേരി സർവകലാശാല വിവിധ പോസ്റ്റ് ഗ്രാേജ്വറ്റ്, പഞ്ചവത്സര ഇൻറഗ്രേറ്റഡ് പി.ജി, ഡോക്ടറൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ ദേശീയതലത്തിൽ നടത്തും. ആഗസ്റ്റ് 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. എൻട്രൻസ് വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.pondiuni.edu.inൽ ലഭ്യമാണ്. ഓൺലൈൻ എൻട്രൻസ് ടെസ്റ്റിന് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, തലശ്ശേരി/മാഹി പരീക്ഷ കേന്ദ്രങ്ങളാണ്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എം.എ, എം.എസ്സി, എം.കോം, എം.സി.എ, എം.ടെക്, എം.ബി.എ, M.Lib.IS, M.Ed, MPEd, M.S.W, M.P.A, LL.M മുതലായ കോഴ്സുകളിലാണ് പ്രവേശനം.
പ്ലസ് ടുക്കാർക്ക് ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകൾ:
സമർഥരായ പ്ലസ് ടുക്കാർക്ക് പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എ/എം.എസ്സി പ്രോഗ്രാമിൽ അൈപ്ലഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സോഷ്യൽ ആൻഡ് ഇക്കണോമിക് അഡ്മിനിസ്ട്രേഷൻ, ലോ എന്നീ വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാം.
ബിരുദക്കാർക്കായുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ ബാങ്കിങ് ടെക്നോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഡേറ്റാ അനലിറ്റിക്സ്, ഫിനാൻഷ്യൽ ടെക്നോളജി, ഇൻഷുറൻസ് മാനേജ്മെൻറ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് എന്നിവ സ്പെഷലൈസ് ചെയ്ത് പഠിക്കാം.
വാഴ്സിറ്റി ഇക്കൊല്ലം നടത്തുന്ന മുഴുവൻ കോഴ്സുകളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടിക്രമങ്ങളും സീറ്റുകളും സംവരണവുമെല്ലാം പ്രോസ്പെക്ടസിലുണ്ട്.
അപേക്ഷ ഫീസ്: പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് 600 രൂപ. പട്ടിക ജാതി/വർഗ വിദ്യാർഥികൾക്ക് 300 രൂപ മതി. പിഎച്ച്.ഡി, എം.ബി.എ പ്രോഗ്രാമുകൾക്ക് 1000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ മതി. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും കൂടുതൽ വിവരങ്ങളും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.