പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അപേക്ഷ: ഡിസംബർ 15 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾക്ക് പഠനം നടത്തുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സി.എ / സി.എം.എ / സി.എസ് കോഴ്സുകൾ ചെയ്യുന്ന ഒ.ബി.സി, ഇ.ബി.സി, ഒ.ഇ.സി, ഒ.ബി.സി(എച്ച്)വിദ്യാർഥികൾക്കും, സംസ്ഥാനത്തിനകത്തെ കേന്ദ്ര സ്ഥാപനങ്ങളിലെ വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിദ്യാർഥികൾക്കും,സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്കും പഠനം നടത്തുന്ന ഒ.ബി.സി/ഇ.ബി.സി വിദ്യാർഥികൾക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനനടപ്പിലാക്കുന്ന പി.എം.വൈ.എ.എസ്.എ.എസ്.വി.ഐ, ഒ.ബി.സി/ഇ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാം. വിദ്യാർഥികൾ ഇ ഗ്രാന്റ്സ് 3 .0 പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി ഡിസംബർ 15.

Tags:    
News Summary - Postmatric Scholarship Application: By December 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.