തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് സാധ്യതാ പട്ടികയും ചുരുക്കപ്പട്ടികയും റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. തസ്തികകൾ ചുവടെ.
• വിവിധ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡി ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം) എൻ.സി.എ പട്ടികവർഗം, മുസ്ലിം, പട്ടികജാതി, എസ്.ഐ.യു.സി നാടാർ (കാറ്റഗറി 801/2022, 176/2022, 177/2022, 178/2022).
• വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പിൽ മോട്ടോർ മെക്കാനിക് (224/2021, 398/2020).
• പത്തനംതിട്ട ജില്ലയിൽ സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ വർക്ക് സൂപ്രണ്ട് (270/2022).
ചുരുക്കപ്പട്ടിക
• കേരള പബ്ലിക് സർവിസ് കമീഷൻ/ഗവ. സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടന്മാർ മാത്രം) (409/2022).
• എറണാകുളം, മലപ്പുറം ജില്ലകളിൽ കൃഷിവകുപ്പിൽ ട്രാക്ടർ ഡ്രൈവർ (405/2020).
• ആലപ്പുഴ ജില്ലയിൽ ഭൂജല വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (395/2020).
• വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്.എസ്) (709/2022).
• തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 -എൻ.സി.എ ഈഴവ/തിയ്യ/ ബില്ലവ, എസ്.ഐ.യു.സി നാടാർ, എസ്.സി.സി.സി, ധീവര (20/2023, 21/2023, 22/2023, 23/2023).
• പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) (596/2022).
• മാർക്കറ്റ്ഫെഡിൽ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (ഓയിൽ സീഡ്സ്) പാർട്ട് 1 (ജനറൽ കാറ്റഗറി) (355/2021).
• മാർക്കറ്റ്ഫെഡിൽ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (സ്പൈസസ്) പാർട്ട് 1 (ജനറൽ കാറ്റഗറി) (357/2021).
• മാർക്കറ്റ്ഫെഡിൽ മാർക്കറ്റിങ് മാനേജർ (ഫെർട്ടിലൈസർ) പാർട്ട് 1 (ജനറൽ കാറ്റഗറി) (353/2021).
• കായിക യുവജനക്ഷേമ വകുപ്പിൽ മെഡിക്കൽ ഓഫിസർ (569/2022).
• കിർത്താഡ്സിൽ ഇൻവെസ്റ്റിഗേറ്റർ (ആേന്ത്രാപോളജി/സോഷ്യോളജി) (185/2022).
റാങ്ക് പട്ടിക
കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ (210/2021).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.