കേന്ദ്ര സർവകലാശാലയായ ഉത്തർപ്രദേശിലെ രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂനിവേഴ്സിറ്റി ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (BMS) ഇൻ ഏവിയേഷൻ സർവിസസ് ആൻഡ് എയർ കാർഗോ, മൂന്നു വർഷം, യോഗ്യത -മാത്തമാറ്റിക്സ് അല്ലെങ്കിൽ, കോമേഴ്സ് സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. SC/ST വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക്. പ്രായം 21ന് താഴെ. സീറ്റുകൾ 96. SC/ST/OBC/EWS/PWD വിഭാഗങ്ങളിൽപെടുന്നവർക്ക് സീറ്റുകളിൽ സംവരണമുണ്ട്. പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് എട്ടിനും 12നും ഇടയിലാവും ഇന്റർവ്യൂ.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എയർപോർട്ട് ഓപറേഷൻസ് (PGDAO). കാലാവധി -18 മാസം. ഇതിൽ ആറു മാസം GMR എയർപോർട്ടിൽ ഇന്റേൺഷിപ്പാണ്.
യോഗ്യത 55 ശതമാനം മാർക്കോടെ ബാച്ചിലേഴ്സ് ബിരുദം. SC/ST വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക്. പ്രായപരിധി 2022 ജൂലൈ 31ന് 25. യോഗ്യതാപരീക്ഷയുടെ മെറിറ്റും ഇന്റർവ്യൂവിലെ മികവും പരിഗണിച്ചാണ് സെലക്ഷൻ. ക്ലാസുകൾ സെപ്റ്റംബർ 15ന് ആരംഭിക്കും. മൊത്തം കോഴ്സ് ഫീസ് 3,30,470 രൂപ. മെസ്, ഹോസ്റ്റൽ, കൺവേയൻസ് ചാർജ് പ്രതിവർഷം 1,12,000 രൂപ. കോഷൻ ഡെപ്പോസിറ്റ് 10,000 രൂപ.
പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.rgnau.ac.inൽ ലഭിക്കും. അപേക്ഷാ ഫീസ് -1500 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 750.അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ജൂലൈ 29ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ സമർപ്പണ നിർദേശങ്ങൾ ബ്രോഷറിലുണ്ട്. വിലാസം: Rajiv Gandhi National Aviation University, Fursatganj, Amethi, Uttar Pradesh.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.