തിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ ‘റുസ’യിൽ ഫണ്ട് അനുവദിച്ച എയ്ഡഡ് കോളജുകൾക്കുള്ള സംസ്ഥാനവിഹിതം പൂർണമായും സർക്കാർ വഹിക്കും. സംസ്ഥാനവിഹിതത്തിൽ പകുതി സർക്കാറും ബാക്കി മാനേജ്മെൻറുകളും വഹിക്കണമെന്ന മുൻ തീരുമാനം തിരുത്തിയാണ് കോടികളുടെ അധിക ബാധ്യത സർക്കാർ തലയിലെടുത്തുവെക്കുന്നത്. 109 കോളജുകൾക്കായി സർക്കാർ വിഹിതമായി 93.2 കോടി രൂപയാണ് പുതിയ തീരുമാനത്തോടെ നൽകേണ്ടത്.
നേരേത്ത 50 ശതമാനം സർക്കാറും ബാക്കി മാനേജ്മെൻറുകളും വഹിച്ചാൽ മതിയെന്ന തീരുമാനപ്രകാരം 45.6 കോടിയാണ് സർക്കാറിന് ബാധ്യത വന്നിരുന്നത്. മുഴുവൻ തുകയും സർക്കാർ വഹിക്കാനുള്ള തീരുമാനത്തോടെ 47.6 കോടിയുടെ അധികബാധ്യതയാണ് സർക്കാർ ഏറ്റെടുത്തത്. പ്രളയാനന്തര പുനർനിർമാണത്തിന് പണം ലഭിക്കാതിരിക്കുകയും കടുത്ത സാമ്പത്തികപ്രതിസന്ധി തുടരുകയും ചെയ്യുന്നതിനിടെയാണ് എയ്ഡഡ് മാനേജ്മെൻറുകൾക്ക് വേണ്ടി സർക്കാർ നേരിട്ട് 93.2 കോടി രൂപ ഒഴുക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
റുസ പദ്ധതിയിൽ ഫണ്ട് അനുവദിച്ച 109 എയ്ഡഡ് കോളജുകളിൽ അെഞ്ചണ്ണം സ്വയംഭരണ കോളജുകളാണ്. ഇവക്ക് അഞ്ച് കോടി രൂപ വീതമാണ് റുസ ഫണ്ട് അനുവദിച്ചത്. ഇതിൽ മൂന്ന് കോടി വീതം കേന്ദ്രം നൽകുേമ്പാൾ രണ്ട് കോടി വീതം സംസ്ഥാനവിഹിതമായും നൽകണം. സ്വയംഭരണ കോളജുകൾക്കുള്ള സംസ്ഥാനവിഹിതത്തിൽ 40 ശതമാനം സംസ്ഥാന സർക്കാറും 60 ശതമാനം മാനേജ്മെൻറുകളും വഹിക്കാനായിരുന്നു തീരുമാനം. ഇത് മാനേജ്മെൻറുകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന 104 എയ്ഡഡ് കോളജുകൾക്ക് രണ്ട് കോടി വീതമാണ് റുസ ഫണ്ട്. ഇതിൽ 1.2 കോടി വീതം കേന്ദ്രവിഹിതവും 80 ലക്ഷം വീതം സംസ്ഥാനവിഹിതവുമാണ്.
സംസ്ഥാനവിഹിതത്തിൽ 40 ലക്ഷം വീതം (50 ശതമാനം) സർക്കാറും മാനേജ്മെൻറുകളും വഹിക്കാനായിരുന്നു തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത മാനേജ്മെൻറുകളുടെ യോഗത്തിൽ ഇക്കാര്യം അറിയിക്കുകയും ഇതിനനുസൃതമായി ധനവകുപ്പ് അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് എയ്ഡഡ് കോളജുകൾക്കുള്ള സംസ്ഥാന വിഹിതം പൂർണമായും സർക്കാർ വഹിക്കാൻ തീരുമാനിച്ചത്. ഇതിന് ധനവകുപ്പിെൻറ അനുമതി ലഭിച്ച ഫയൽ ഉത്തരവിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.