ലോകത്തെ മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്തം എഞ്ചിനീയറിങ് വിദ്യാർഥികളിൽ നിഷിപ്തമാണെന്ന് സജി ഗോപിനാഥ്

തിരുവനന്തപുരം:നൂതനാശയങ്ങളിലൂടെയും സമൂഹത്തിന് മുതൽകൂട്ടാകുന്ന കണ്ടുപിടുത്തങ്ങളിലൂടെയും സമൂഹത്തിൽ മാറ്റമുണ്ടാക്കാനും ലോകത്തെ മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്തം എഞ്ചിനീയറിങ് വിദ്യാർഥികളിൽ നിഷിപ്തമാണെന്ന് എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്. സർവകലാശാലയിലെ ബിടെക് ഒന്നാം വർഷ വിദ്യാർഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"എഐ, ബിഗ് ഡാറ്റ, സിന്തറ്റിക് ബയോളജി, ബയോടെക്നോളജി എന്നിവ ഒത്തുചേരുന്ന ഒരു ലോകത്തിൽ, ഇന്ത്യയെ നാലാം വ്യാവസായിക വിപ്ലവത്തിന്റെ നെറുകയിലേക്ക് നയിക്കാൻ നൂതനവും വ്യത്യസ്തവുമായ ആശയങ്ങളെ പരിപോക്ഷിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും" അദ്ദേഹം പറഞ്ഞു. സാമൂഹികഉന്നമനം വിഭാവനം ചെയ്യുന്ന സാങ്കേതിക ശാസ്ത്ര കണ്ടുപിടുത്തങ്ങളിലൂടെ സമൂഹത്തെ സഹായിക്കാനും സാങ്കേതിക വിദ്യ വിവേകത്തോടെ ഉപയോഗിക്കാനും കഴിയണം. എഞ്ചിനീയർമാർ എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാവണം മുൻഗണന. അതുവഴി സമൂഹത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ നിങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സർഗാത്മകതയെ എഞ്ചിനീയറിങുമായി ബന്ധിപ്പിക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അക്കാദമിക-ഗവേഷണ വിഭാഗം സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ഡോ. വിനോദ് കുമാർ ജേക്കബ് പറഞ്ഞു. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. പി.ഒ.ജെ ലെബ്ബ, ഡോ. ജി. വേണുഗോപാൽ, ഡീന് അക്കാദമിക്സ് ഡോ.വിനു തോമസ്, ഡീൻ റിസർച്ച് ഡോ. പി.ആർ ഷാലിജ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Saji Gopinath said that engineering students have the responsibility to improve the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.