ന്യൂഡൽഹി: 2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ 9.5 ശതമാനം ശമ്പളവർധനവുണ്ടാകുമെന്ന് പ്രവചനം. 2024ൽ 9.3 ശതമാനം ശമ്പളവർധനവാണ് പ്രവചിക്കപ്പെട്ടിരുന്നത്. ആഗോള പ്രഫഷനൽ സേവന സ്ഥാപനമായ എയോൺ ഇതു സംബന്ധിച്ച് സർവേ നടത്തിയിരുന്നു. എൻജിനീയറിങ്, നിർമാണ, ഫൈനാൻസ് മേഖലകളിലാണ് ഏറ്റവും കൂടുതൽ ശമ്പള വർധനവുണ്ടാവുക. 1176 കമ്പനികളെയാണ് സർവേ നടത്താനായി ആശ്രയിച്ചത്.
എൻജിനീയറിങ്, മാന്യുഫാക്ചറിങ്, റീട്ടെയിൽ മേഖലകളിൽ 10 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ മേഖലകളിൽ വിദഗ്ധരായ പ്രതിഭകളുടെ ഡിമാൻഡ് വർധിച്ചതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. മത്സരം ഏറ്റവും കൂടുതലുള്ള മേഖലകളിൽ പ്രതിഭകളെ നിലനിർത്തേണ്ടത് അനിവാര്യമാണ്. ധനകാര്യ സ്ഥാപനങ്ങളിൽ 9.9 ശതമാനം ശമ്പളവർധനവിന് സാധ്യതയുണ്ട്. ടെക്നോളജി മേഖലയിൽ 9.3 ശതമാനം വർധനക്കും സാധ്യത കാണുന്നുണ്ട്.
അതേസമയം, ടെക്നോളജി കൺസൾട്ടിങ് സേവന മേഖലയിൽ 8.1 ശതമാനം വർധനവുണ്ടായേക്കും. ആഗോളമേഖലയിലെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഇന്ത്യയിൽ വ്യവസായ വളർച്ചക്ക് സാധ്യതയുണ്ടെന്ന് എ.ഒ.എന്നിന്റെ പങ്കാളിയും ഇന്ത്യയിലെ റിവാർഡ് സൊല്യൂഷൻസ് മേധാവിയുമായ രൂപാങ്ക് ചൗധരി ചൂണ്ടിക്കാട്ടി. ഉൽപ്പാദനം, ലൈഫ് സയൻസ്, റീട്ടെയിൽ വ്യവസായം എന്നീ മേഖലകളിലും വളർച്ചയുണ്ടാകും.
അതേസമയം, സാങ്കേതിക മേഖലയിൽ ശമ്പളവർധനവ് മന്ദഗതിയിലായിരിക്കും. ടെക്‌നോളജി കൺസൾട്ടിങ്, സേവന മേഖലകളിൽ 8.1 ശതമാനം വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. പല മേഖലകളിലും ശമ്പളം വർധിക്കുന്നതോടെ, ആഗോള സമ്പദ്‍വ്യവസ്ഥകളിൽ ഇന്ത്യയുടെ മുന്നേറ്റവും പ്രകടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.