സ്​കൂൾ വിദ്യാഭ്യാസ പരിഷ്​കരണം: അന്തിമ റിപ്പോർട്ട്​ സമർപ്പിക്കാനാകാതെ വിദഗ്​ധസമിതി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട വി​ദ​ഗ്ധ​സ​മി​തി അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ൽ.

എ​സ്.​സി.​ഇ.​ആ​ർ.​ടി മു​ൻ ഡ​യ​റ​ക്​​ട​ർ ഡോ. ​എം.​എ. ഖാ​ദ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി നി​ല​വി​ൽ​വ​ന്നി​ട്ട്​ മൂ​ന്ന്​ വ​ർ​ഷ​മാ​യി​ട്ടും അ​ന്തി​മ റി​പ്പോ​ർ​ട്ട്​ എ​ന്ന്​ ന​ൽ​കു​മെ​ന്ന്​ മാ​ത്രം പ​റ​യാ​നാ​കു​ന്നി​ല്ല. സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ ഘ​ട​ന​ത​ന്നെ പൊ​ളി​ച്ചെ​ഴു​തു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കു​ക​യും ന​ട​പ്പാ​ക്കു​ന്ന ഘ​ട്ട​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ ഖാ​ദ​ർ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്​ വി​ല​ങ്ങു​ത​ടി​യാ​യ​ത്.

ദേ​ശീ​യ​ന​യ​ത്തി​െൻറ വെ​ളി​ച്ച​ത്തി​ൽ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ കേ​ന്ദ്രം കൊ​ണ്ടു​വ​രു​ന്ന മാ​റ്റ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ശേ​ഷം തു​ട​ർ​ന​ട​പ​ടി മ​തി​യെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ സ​മി​തി.

വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലും സ്​​കൂ​ളു​ക​ളി​ലും ഭ​ര​ണ​ത​ല​ത്തി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ദ്യ​ഘ​ട്ട റി​പ്പോ​ർ​ട്ട്​ 2019 ജ​നു​വ​രി 24ന് ​സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. സ്​​കൂ​ൾ​ത​ലം മു​ത​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ത​ലം​വ​രെ അ​ഴി​ച്ചു​പ​ണി​ക്ക്​ ശി​പാ​ർ​ശ ചെ​യ്യു​ന്ന റി​പ്പോ​ർ​ട്ടി​ലെ ര​ണ്ട്​ നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ ല​യി​പ്പി​ച്ച്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ചു. ഹൈ​സ്​​കൂ​ളും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യും ഒ​ന്നി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത്​ പ്രി​ൻ​സി​പ്പ​ൽ​മാ​രെ സ്ഥാ​പ​ന മേ​ധാ​വി​യാ​ക്കി.

ഇ​ത്ത​രം സ്​​കൂ​ളു​ക​ളി​ൽ ഹൈ​സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ ത​സ്​​തി​ക വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ എ​ന്നാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്​ സ്​​കൂ​ൾ​ത​ല​ത്തി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഇ​പ്പോ​ഴും പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല.

വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ ഉ​ള്ള​ട​ക്ക​ത്തി​ലും ബോ​ധ​ന​രീ​തി​യി​ലും ഉ​ൾ​പ്പെ​ടെ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ്​ സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടെ പ​രി​ഷ്​​ക​ര​ണം കൊ​ണ്ടു​വ​രാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പ​ണം നീ​ണ്ട​തോ​ടെ പ​ദ്ധ​തി​ക​ളെ​ല്ലാം പാ​ളി. സ​മി​തി​യു​ടെ അ​പേ​ക്ഷ​പ്ര​കാ​രം നാ​ലു​ത​വ​ണ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു​ന​ൽ​കി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​െൻറ പ​ശ്ചാ​​ത്ത​ല​ത്തി​ൽ അ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ കാ​ലാ​വ​ധി അ​ടു​ത്ത ജൂ​ൺ 30 വ​രെ സ​ർ​ക്കാ​ർ നീ​ട്ടി​​ന​ൽ​കി.

Tags:    
News Summary - School education reform: Expert committee fails to submit final report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.