തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി ഒന്നുമുതൽ സ്കൂളിൽ എത്താൻ പ്രത്യേക പ്രേേട്ടാകോൾ പുറത്തിറക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ ചേർന്നാണ് പ്രോേട്ടാകോൾ തയാറാക്കുക. സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്കുവേണ്ട ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ അടങ്ങിയതാകും ഇത്. ഒരേസമയം സ്കൂളുകളിൽ എത്തേണ്ട വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച നിർദേശം ഇതിലുണ്ടാകും.
പകുതി വിദ്യാർഥികൾ എത്തുക എന്നതാണ് പൊതുധാരണയെങ്കിലും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളുടെ കാര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന് ഇതു തടസ്സമാകുമോ എന്ന് ആശങ്കയുണ്ട്. 10ാം ക്ലാസിൽ മാത്രം ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ഒേട്ടറെ സ്കൂളുകളുണ്ട്. ഇതോടൊപ്പം കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുകളുള്ള സ്കൂളുകളുമുണ്ട്. ഇത്തരം സ്കൂളുകളിൽ പകുതി വിദ്യാർഥികൾ എത്തിയാൽതന്നെ സാമൂഹിക അകലം പ്രായോഗികമാകില്ല. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിെൻറ നിർദേശം പാലിച്ചായിരിക്കും തീരുമാനം.
വിദ്യാർഥികളുടെ യാത്രയിലെയും ലബോറട്ടറികളിലെയും ക്രമീകരണം തുടങ്ങിയവയും പ്രേേട്ടാകോളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതല യോഗം ചർച്ച ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു തുടങ്ങിയവരും യോഗത്തിൽ പെങ്കടുത്തു.
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് പാഠപുസ്തകത്തിലെ ആദ്യഭാഗങ്ങളിൽ ഉൗന്നൽ നൽകാൻ എസ്.സി.ഇ.ആർ.ടി ശിപാർശ. നവംബർവരെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളിൽനിന്ന് 80 ശതമാനം വരെ ചോദ്യങ്ങളുമാകാമെന്നാണ് ശിപാർശ.
എസ്.സി.ഇ.ആർ.ടി നേരത്തേ തയാറാക്കി നൽകിയ അംഗീകൃത 'സ്കീം ഒാഫ് വർക്ക്' പ്രകാരം നവംബർവരെ പൂർത്തിയാക്കേണ്ട പാഠഭാഗങ്ങൾക്കായിരിക്കും പരീക്ഷയിൽ ഉൗന്നൽ. തെരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ അവസരം നൽകും. അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതണമെങ്കിൽ പത്ത് ചോദ്യങ്ങൾ നൽകുന്ന രീതിക്കാണ് ശിപാർശ. ഇതിൽ കൂടുതൽ ചോദ്യങ്ങളും ആദ്യഭാഗങ്ങളിൽനിന്ന് ആയിരിക്കണം.
തെരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള ചോദ്യങ്ങളുടെ ശതമാനം സംബന്ധിച്ച് കരിക്കുലം കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക. അടുത്തദിവസം ചേരുന്ന കരിക്കുലം സബ് കമ്മിറ്റി യോഗത്തിൽ ശിപാർശ പരിഗണിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാൻ സർക്കാർ ഉത്തരവിറങ്ങി. ശനിയാഴ്ച പ്രവൃത്തിദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊേട്ടഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കേണ്ടത്.
കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകർക്കും എത്താം. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് പ്രവർത്തനസമയം. പരമാവധി അഞ്ചു മണിക്കൂറാകും അധ്യയനം. രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യയനം ക്രമീകരിക്കാം.
സാമൂഹിക അകലം പാലിച്ച് ഹോസ്റ്റൽ മെസ്സുകൾ പ്രവർത്തിപ്പിക്കാം. െറസിഡൻഷ്യൽ രീതിയിലുള്ള സ്ഥാപനങ്ങൾക്ക് യു.ജി.സി സർക്കുലറിലെ നിർദേശങ്ങൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ക്ലാസുകൾ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.