തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് വരെ സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്നത് വൈകുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനം തുടരും. ഓണക്കാലം വരെ ഓൺലൈൻ പഠനത്തെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾക്കുള്ള ഭക്ഷണക്കിറ്റ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുന്നതിനിടയിലാണ്, ഓണക്കാലം വരെ പുർണമായി ഓൺലൈൻ പഠനമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിനുശേഷവും സാഹചര്യം അനുകൂലമല്ലെങ്കിൽ ഓൺലൈൻ പഠനം തുടരേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി. കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നതിനാൽ പുതിയത അധ്യയന വർഷത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ജൂൺ മുതൽ ഓൺലൈനിലാണ് പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.