നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ്​ പ്രവേശനം; ഓൺലൈൻ അപേക്ഷ നവംബർ 30നകം

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേക്കുള്ള സെലക്​ഷൻ ടെസ്​റ്റ്​ ഏപ്രിൽ 30ന്​ ദേശീയതലത്തിൽ നടത്തും. ഞായറാഴ്​ച രാവിലെ 11.30 മുതൽ ഉച്ചക്ക്​ 1.30 വരെയാണ്​ പരീക്ഷ. ഒബ്​ജക്​ടിവ്​ മാതൃകയിലുള്ള ടെസ്​റ്റിൽ ബുദ്ധിപരീക്ഷ, ഗണിതശാസ്​ത്രം, ഭാഷാശേഷി എന്നിവയിലായി 80 ചോദ്യങ്ങളുണ്ടാവും. ആകെ 100 മാർക്കിനാണിത്​. കേരളത്തിലുള്ളവർക്ക്​ മലയാളത്തിലും ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, കന്നട ഭാഷകളിലും പരീക്ഷയെഴുതാം.

2022-23 വർഷത്തെ ആറാം ക്ലാസ്​ സെലക്​ഷൻ ടെസ്​റ്റിൽ പ​െങ്കടുക്കുന്നതിന്​ അപേക്ഷ ഓൺലൈനായി നവംബർ 30നകം സമർപ്പിക്കണം. അപേക്ഷാ​േഫാറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും www.navodaya.gov.inൽ ലഭ്യമാണ്​.

ഇന്ത്യയിൽ ആകെ 661 ജവഹർ നവോദയ വിദ്യാലയങ്ങളുണ്ട്​. കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയമാണുള്ളത്​. 80 വിദ്യാർഥികൾക്ക്​ പ്രവേശനമുണ്ടാകും. ചെറ്റച്ചൽ (തിരുവനന്തപുരം), കൊട്ടാരക്കര, കുളമാവ്​ (ഇടുക്കി), ചെന്നിത്തല, കോട്ടയം, വെച്ചൂച്ചിറ (പത്തനംതിട്ട), നേരിയമംഗലം (എറണാകുളം), മലമ്പുഴ, മായന്നൂർ (തൃശൂർ), ഊരകം (മലപ്പുറം), പാനൂർ (കണ്ണൂർ), വടകര/മണിയൂർ (കോഴിക്കോട്​), പെരിയ (കാസർകോട്​), പൂക്കോട്​ (വയനാട്​) എന്നിവിടങ്ങളിലാണ്​ നവോദയ വിദ്യാലയങ്ങളുള്ളത്​.

നവോദയ വിദ്യാലയം പ്രവർത്തിക്കുന്ന ജില്ലയിലുള്ളവർക്ക്​ അപേക്ഷിക്കാം. വിദ്യാർഥികൾ 2009 മേയ്​ ഒന്നിന്​ മു​േമ്പാ 2013 ഏപ്രിൽ 30ന്​ ശേഷമോ ജനിച്ചവരാകരുത്​. അതത്​ ജില്ലയിലെ സർക്കാർ/എയ്​ഡഡ്​/അംഗീകൃത സ്​കൂളിൽനിന്നും 2021-22 വർഷം അഞ്ചാം ക്ലാസ്​ പാസായിരിക്കണം.

75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികൾക്കാണ്​ പ്രവേശനം. 25 ശതമാനം നഗര പ്രദേശങ്ങളിലുള്ളവർക്കും. റൂറൽ/ഗ്രാമീണ ​േക്വാട്ടയിൽ പ്രവേശനത്തിന്​ ഗ്രാമീണ മേഖലയിലെ ഏതെങ്കിലും അംഗീകൃത സ്​കൂളിൽ മൂന്ന്​, നാല്​, അഞ്ച്​ ക്ലാസുകളിൽ ഒരുവർഷം പൂർണമായും പഠിച്ച്​ വിജയിച്ചിരിക്കണം.

​േകന്ദ്രസർക്കാറിന്​ കീഴിലാണ്​ നവോദയ വിദ്യാലയങ്ങൾ. റസിഡൻഷ്യൽ ആയതിനാൽ സ്​കൂൾ ഹോസ്​റ്റലിൽ താമസിച്ച്​ പഠിക്കണം. താമസം, ഭക്ഷണം, പുസ്​തകങ്ങൾ, യൂനിഫോം തുടങ്ങി എല്ലാം സൗജന്യം.

ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസമാണ്​ ഇവിടെ ലഭിക്കുക. എട്ടാം ക്ലാസ്​ വരെയുള്ള ബോധനമാധ്യമം മാതൃഭാഷയിലാണ്​. 12ാം ക്ലാസ്​ വരെ പഠനം തുടരാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്ര​േത്യകം ഹോസ്​റ്റൽ സൗകര്യം ലഭിക്കും. വിദ്യാർഥികൾ സി.ബി.എസ്​.ഇ നടത്തുന്ന ബോർഡ്​ പരീക്ഷയെഴുതണം. കുടുതൽ വിവരങ്ങൾ പ്രോസ്​പെക്​ടസിലുണ്ട്​.

Tags:    
News Summary - Sixth class admission in Navodaya schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.