75 ശതമാനം മാർക്കോടെ നാലു വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് നെറ്റും പിഎച്ച്.ഡിയും; പുതിയ നിർദേശങ്ങളുമായി യു.ജി.സി

ന്യൂഡൽഹി: നാലു വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) ചെയർമാൻ ജഗദീഷ് കുമാർ.

75 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാലു വർഷ ബിരുദം പൂർത്തിയാക്കിയാൽ ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും ‘നെറ്റി’ന് അപേക്ഷിക്കാനും സാധിക്കും. ഇതുവരെയും ‘നെറ്റി’ന് അപേക്ഷിക്കാൻ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കേണ്ടിയിരുന്നു.

പുതിയ നിർദേശപ്രകാരം നാലു വർഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വർഗക്കാർ, ഒ.ബി.സി (നോൺ ക്രീമിലെയർ), ഭിന്നശേഷിക്കാർ, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയിൽ അഞ്ചു ശതമാനം ഇളവുണ്ട്.

Tags:    
News Summary - Students with 4-yr bachelor's degrees, 75% can directly pursue PhD: UGC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.