കൽപിത സർവകലാശാലയായ മുംബൈ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് (ഐ.ഐ.പി.എസ്) 2024-25 അധ്യയന വർഷത്തെ വിവിധ പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iipsindia.ac.inൽ ലഭിക്കും.
കോഴ്സുകൾ: (എം.എ/എം.എസ് സി)-പോപുലേഷൻ സ്റ്റഡീസ്. രണ്ടുവർഷം. 35 സീറ്റ്. പ്രതിമാസ ഫെലോഷിപ് 5000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. (സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം മതി). പ്രായപരിധി 25.
എം.എസ് സി-ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോഗ്രഫി, രണ്ടുവർഷം, 35 സീറ്റ്. ഫെലോഷിപ് 5000 രൂപ. യോഗ്യത: ബി.എ/ബി.എസ് സി (ബയോ സ്റ്റാറ്റിസ്റ്റിക്സ്/ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്). 55 ശതമാനം മാർക്കിൽ (സംവരണ വിഭാഗത്തിന് 50 ശതമാനം) വിജയിക്കണം. പ്രായപരിധി 25 വയസ്സ്.
എം.എസ് സി-സർവേ റിസർച് ആൻഡ് ഡേറ്റ അനലിറ്റിക്സ്, രണ്ടുവർഷം, 40 സീറ്റ്. ഫെലോഷിപ് 5000 രൂപ. യോഗ്യത: ബിരുദം (സ്റ്റാറ്റിസ്റ്റിക്സ്/ബയോ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/പോപുലേഷൻ സ്റ്റഡീസ്/ഡെമോഗ്രഫി/ഓപറേഷൻ റിസർച്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്/ബിഗ് ഡേറ്റ ആൻഡ് അനലിറ്റിക്സ്) അല്ലെങ്കിൽ ബി.ഇ/ബി.ടെക്/ബി.സി.എ/ബി.എസ് സി (ഐ.ടി) 55 ശതമാനം മാർക്കിൽ (സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം) കുറയാതെ വിജയിച്ചിരിക്കണം.
മുകളിലെ കോഴ്സുകൾക്കെല്ലാം അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പിഎച്ച്.ഡി-പോപുലേഷൻ സ്റ്റഡീസ്. യോഗ്യതാ മാനദണ്ഡങ്ങളും ഫെലോഷിപ് വ്യവസ്ഥകളും വിജ്ഞാപനത്തിലുണ്ട്.
രജിസ്ട്രേഷൻ ഫീസ് 1000 രൂപ. ഒ.ബി.സി നോൺ ക്രീമിലെയർ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 250 രൂപ. ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ജൂൺ 30നാണ് പ്രവേശന പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.