സംസ്ഥാനത്തെ ഐ.ടി.ഐകളിൽ കോഴ്‌സുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: സ്ഥാനത്തെ ഐ. ടി. ഐകളിൽ കോഴ്‌സുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവ. ഐ ടി ഐ ചാക്ക രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനം നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം.

ആധുനിക തൊഴിൽ കമ്പോളത്തിനും തൊഴിൽ രീതികൾക്കും അനുസൃതമായാണ് കോഴ്‌സുകൾ പരിഷ്കരിക്കുക. കാലിക പ്രസക്തിയില്ലാത്ത കോഴ്‌സുകൾ ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചാക്ക ഗവ.ഐ ടി ഐയുടെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് 5.23 കോടി രൂപയും കൂടാതെ സ്പെഷ്യൽ ഫണ്ടായി 22 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉള്ള ലാബുകളുടെ നിർമ്മാണവും സ്കൂൾ കെട്ടിടത്തിന്റെ നവീകരണവുമൊക്കെയാണ് ഒന്നാം ഘട്ടത്തിൽ നടന്നത്. മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു.

Tags:    
News Summary - The minister said that the matter of revising the courses in the ITIs of the state is under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.