മധ്യപ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡും മെഡിക്കൽ പഠനം ഹിന്ദിയിലാക്കാനൊരുങ്ങുന്നു

ഡെറാഡൂൺ: മധ്യപ്രദേശിന് പിന്നാലെ രാജ്യത്ത് മെഡിക്കൽ പഠനം ഹിന്ദിയിൽ നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്. അടുത്ത അക്കാദമിക് സെഷൻ മുതൽ ഇംഗ്ലീഷിന് പുറമേ ഹിന്ദിയിലും മെഡിക്കൽ വിദ്യാഭ്യാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്ത് പറഞ്ഞു.

"കേന്ദ്ര സർക്കാർ ഹിന്ദിക്ക് നൽകുന്ന പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നാലംഗ വിദഗ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പൗരി ജില്ലയിലെ ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.എം.എസ് റാവത്തിന്റെ നേതൃത്വത്തിലാണ് നാലംഗ സമിതി രൂപീകരിച്ചത്"- മന്ത്രി പറഞ്ഞു.

മധ്യപ്രദേശിലെ സർക്കാർ കോളേജുകളിലെ എം.ബി.ബി.എസ് ഹിന്ദി സിലബസ് പഠിച്ച ശേഷം സംസ്ഥാനത്തെ കോളേജുകൾക്കായി പുതിയ സിലബസ് നിർമിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം അടുത്ത അക്കാദമിക് സെഷനിൽ  എം.ബി.ബി.എസ് കോഴ്‌സ് ഹിന്ദിയിൽ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മധ്യപ്രദേശിൽ എം.ബി.ബി.എസ് പഠനം ഹിന്ദിയിൽ നൽകുന്നതിന്‍റെ ഭാഗമായി ഒക്ടോബർ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്കായുള്ള പാഠപുസ്തകത്തിന്‍റെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തിരുന്നു.

Tags:    
News Summary - This State Will Begin MBBS In Hindi From 2023, 2nd State To Do So In Weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.