കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജുക്കേഷന്റെ ഈ വർഷത്തെ ഏഷ്യ യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാലക്ക് ഇന്ത്യയിൽ മൂന്നാംസ്ഥാനം. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷത്തെ റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല നാലാംസ്ഥാനത്തായിരുന്നു. ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിങ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എം.ജി സർവകലാശാല 134ാം സ്ഥാനത്താണ്. എം.ജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ കേരളത്തിൽനിന്നുള്ള ഏക സർവകലാശാലയും എം.ജിയാണ്.
നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) നാലാംഘട്ട റീ അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഗ്രേഡ് ലഭിച്ചതിന് പിന്നാലെ ഏഷ്യൻ റാങ്കിങ്ങിൽ രാജ്യത്ത് മൂന്നാംസ്ഥാനം നേടാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.