കൈ​യ​ടി നേ​ടി ടോ​പ്പേ​ഴ്​​സ്​ ടോ​ക്​

ദു​ബൈ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മ​യം ചെ​ല​വി​ടു​മ്പോ​ൾ സ്വ​യം നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന്​ ടോ​പ്പേ​ഴ്​​സ്​ ടോ​ക്. റി​ഫ്ര​ഷ്​​മെ​ന്‍റ്​ എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ അ​ത്​ പ​ഠ​ന​ത്തെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കാ​തെ നോ​ക്ക​ണ​മെ​ന്നും ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ജു​ക​ഫെ​യി​ൽ സം​ഘ​ടി​പ്പി​ച്ച ടോ​പ്പേ​ഴ്​​സ്​ ടോ​ക്കി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​എ.​ഇ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ടോ​പ്പേ​ഴ്​​സ്​ ടോ​ക്കി​ൽ പ​ഠ​നാ​നു​ഭ​വ​ങ്ങ​ളും ടി​പ്സു​ക​ളും സ​ഹ​പാ​ഠി​ക​ളു​മാ​യി പ​ങ്കു​വെ​ച്ച​ത്.

വൈ​സ്​ ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ്​ സ്കൂ​ൾ ഉ​മ്മു​ൽ ഖു​വൈ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ ഫാ​ത്തി​മ റി​സ, ഫെ​ഫ്രി ജോ​സ​ഫ്​ ജോ​സ്, ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള മ​ഹി​ബ, സെ​യ്​​ദ്​ യാ​മീ​ൻ അ​നി​സ്​ ജാ​ഫ​ർ, ബ​ഡ്​​സ്​ പ​ബ്ലി​ക്​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ക​ശ്​​വി ശ​ർ​മ, ജാ​ന​കി ജോ​യ്​ ജോ​സ്, ഗ​ൾ​ഫ്​ ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ്​ സ്​​കൂ​ളി​ൽ നി​ന്നു​ള്ള സാ​റ, സോ​ണ​ൽ സ​ജു എ​ന്നി​വ​രാ​ണ്​ ടോ​പ്പേ​ഴ്​​സ്​ ടോ​ക്കി​ൽ പ​​ങ്കെ​ടു​ത്ത​ത്.

പ​ഠ​ന​ത്തി​ൽ സ്ഥി​ര​ത പു​ല​ർ​ത്തു​ന്ന​താ​ണ്​ മി​ക​ച്ച മാ​ർ​ക്ക്​ വാ​ങ്ങാ​നു​ള്ള പോം​വ​ഴി​യെ​ന്ന്​ സോ​ണ​ൽ സ​ജു പ​റ​ഞ്ഞു. പ​ഠി​ച്ച വി​ഷ​യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല​ല്ല, എ​ത്ര ന​ന്നാ​യി പ​ഠി​ച്ചു​വെ​ന്ന​തി​ലാ​ണ്​ കാ​ര്യ​​മെ​ന്നാ​യി​രു​ന്നു സെ​യ്​​ദ്​ യാ​മീ​ൻ അ​നീ​സ്​ ജാ​ഫ​റി​ന്‍റെ അ​ഭി​പ്രാ​യം. പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ൻ ചെ​യ്യേ​ണ്ട വി​വി​ധ ടി​പ്സു​ക​ളും ഇ​വ​ർ പ​ങ്കു​വെ​ച്ചു. സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന്​ പ​ക്വ​മാ​യ മ​റു​പ​ടി​യി​ലൂ​ടെ എ​ല്ലാ​വ​രും സ​ദ​സ്സി​ന്‍റെ കൈ​യ​ടി​യും വാ​ങ്ങി​ച്ചാ​ണ്​ വേ​ദി വി​ട്ട​ത്.

Tags:    
News Summary - Toppers talk got audience clap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.